പാലക്കാട്: കോട്ടയം കുഞ്ഞച്ചന് എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി പൊതുപ്രവര്‍ത്തകരായ വനിതകളെയും സിപിഐഎം നേതാക്കളുടെ ഭാര്യമാരെയും അധിക്ഷേപിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് അബിന്‍ വീണ്ടും അറസ്റ്റില്‍.
ഒരു മാസം മുമ്പാണ് ‘കോട്ടയം കുഞ്ഞച്ചന്’ എന്ന പേജ് അബിന്‍ തുടങ്ങിയത്. സ്ത്രീവിരുദ്ധതയും ലൈംഗീകാധിക്ഷേപവും നിറഞ്ഞതായിരുന്നു പേജിലെ പോസ്റ്റുകള്‍. അബിന്റെ ഫേസ്ബുക്ക് പേജിലും സമാന പോസ്റ്റുകളുണ്ട്. രാഷ്ട്രീയ എതിരാളികളെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന് അബിന്‍ സമ്മതിച്ചു.
പൊതുപ്രവര്‍ത്തന രംഗത്തും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന സ്ത്രീകളെ കണ്ടെത്തിയാണ് ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമത്തിനുള്ള ആഹ്വാനവും നല്‍കിയതെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുള്ള അബിന്റെ ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് അബിനും മൊഴി നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.