കൊച്ചി : മലയാള സിനിമയില്‍ ആദ്യമായി ഒരു അറബ് വംശജൻ നായകൻ ആകുന്ന കൊണ്ടോട്ടി പൂരം തീയേറ്ററുകളിലേക്ക് എത്തുന്നു.മജീദ് മാറഞ്ചേരി കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് അറബ് വംശജനായ ഹാഷിംഅബ്ബാസ് ആണ്. 
ടേക്ക് ഓഫ് സിനിമാസിന്റെ ബാനറില്‍ സുധീര്‍ പൂജപ്പുര, പൗലോസ് പി കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സാവന്തിക,മാമുക്കോയ, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, രുദ്രൻ, ബിഗ് ബോസ് താരം ഷിയാസ് കരീം, കോട്ടയം പ്രദീപ്, നേഹ സക്സേന, നിസാം കാലിക്കറ്റ്, ശ്രേയ രമേശ്, രാജ ലക്ഷ്മി,രുദ്ര, ശ്രീജിത്ത്, ഷുഹൈബ് എന്നിവരാണ് മറ്റു താരങ്ങള്‍.
സലി മൊയ്ദീൻ, മധീഷ് എന്നിവരാണ് ഛായഗ്രഹകര്‍. എഡിറ്റര്‍ സുഭാഷ്,സുഹൈല്‍ സുല്‍ത്താൻ, പുലികൊട്ടില്‍ ഹൈദരാലി, മൊയ്ൻകുട്ടി വൈദ്യര്‍ ശ്രീജിത്ത് ചാപ്പയില്‍,എന്നിവരുടെ വരികള്‍ക്ക് സജിത്ത് ശങ്കര്‍, കെ വി അബൂട്ടി,അഷ്റഫ് മഞ്ചേരി,അനീഷ് പൂന്തോടൻ എന്നിവരാണ് ഈണം പകര്‍ന്നിരിക്കുന്നത് . പി ജയചന്ദ്രൻ, തീര്‍ത്ഥ സുരേഷ്,അനീഷ് പൂന്തോടൻ, അര്‍ജുൻ വി അക്ഷയ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ഓര്‍ക്കസ്ട്രഷൻ- കമറുദ്ദീൻ കീച്ചേരി, അനഘ മോഹൻ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ കിച്ചി പൂജപ്പുര, അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു വത്സൻ, ആര്‍ട്ട് ഡയറക്ടര്‍ ശ്രീകുമാര്‍, പി ആര്‍ ഒ: സുനിത സുനില്‍, കോസ്റ്റും ശ്രീജിത്ത്, മേക്കപ്പ് രാകേഷ്, ആക്ഷൻ അഷ്റഫ് ഗുരുക്കള്‍, റെക്കോര്‍ഡഡ് പ്രെസ്റ്റീജ് ഓഡിയോ ലാബ്, മിക്സ് &മാസ്റ്ററിങ് സജി ചേതന (തൃശൂര്‍ )എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.ചിത്രം ഒക്ടോബര്‍ 13ന് തിയേറ്ററുകളില്‍ എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.