പാലാ: നഗരസഭ വ്യവസായ വകുപ്പിന്റെയും, കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ, നവ സംരംഭകരെ കണ്ടെത്തുന്നതിനും, സർക്കാർ നൽകുന്ന സഹായങ്ങളെ പറ്റി ബോധവാന്മാരാക്കുന്നതിനായി 'ജനറൽ ഓറിയന്റേഷൻ പ്രോഗ്രാം 29/12/23 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നഗരസഭ മിനി കോൺഫറൻസ് ഹാളിൽ വച്ച്' നടത്തുന്നു.
നവ സംരംഭകർ, സംരംഭക ആശയങ്ങൾ ഉള്ളവർ എന്നിവർ ഈ പരിപാടിയിൽ പങ്കെടുക്കേണ്ടതാണ്. ഏകദിന ശില്പശാലയിൽ പങ്കെടുക്കുന്നവരുടെ അഭിരുചിക്ക് അനുസൃതമായ വിവിധ സൗജന്യ കോഴ്സുകൾ നഗരസഭയിൽ ഈ വർഷം സംഘടിപ്പിക്കുന്നതായിരിക്കും.ഈ ട്രെയിനിങ്ങിൽ പങ്കെടുക്കുന്നവർക്ക് തങ്ങളുടെ സംരംഭക ആശയം നടപ്പിൽ വരുത്തുന്നതിന് ആവശ്യമായ വിവിധ ലോൺ ലൈസൻസ് സബ്സിഡി സപ്പോർട്ടുകൾ നൽകുന്നതായിരിക്കും. നഗരസഭ വാർഷിക പദ്ധതിയിൽ സ്വയംതൊഴിൽ വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിച്ചിരിക്കുന്നവർ നിർബന്ധമായും ഈ ട്രെയിനിങ്ങിൽ പങ്കെടുക്കേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.