തിരുവനന്തപുരം: എട്ടോളം ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവച്ച ഗവര്‍ണറുടെ നടപടിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയില്‍ പോകുമ്പോള്‍ സര്‍ക്കാരിന്റെ ആശയക്കുഴപ്പം മാറുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
അതേസമയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ നിയമോപദേശത്തിന് മാത്രം സര്‍ക്കാര്‍ 40 ലക്ഷം രൂപ ചിലവഴിച്ചതായും ജീവനക്കാര്‍ക്ക് ശമ്പളം നല്കാൻ പോലും പണമില്ലാത്ത ഈ സമയത്താണ് ഇത്രയധികം പണം ചിലവഴിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഒരു വര്‍ഷം പത്ത് മാസമായ മൂന്ന് ബില്ലുകളും അഞ്ച് മാസത്തോളമായ ഒരു ബില്ലുമടക്കമാണ് ഗവര്‍ണര്‍ ഒപ്പിടാത്ത എട്ട് ബില്ലുകള്‍. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്ന് ഹര്‍ജിയില്‍ ഉന്നയിക്കുമെന്ന് സുപ്രീംകോടതിയില്‍ പോകാനുള്ള തീരുമാനം വ്യക്തമാക്കി മുഖ്യമന്ത്രി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്റെ സേവനം സര്‍ക്കാര്‍ ഇതിനായി തേടും. നേരത്തെ ഫാലി എസ്. നരിമാന്റെ അഭിപ്രായവും സര്‍ക്കാര്‍ തേടിയിരുന്നു.
'ബില്ലുകള്‍ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. ബില്ലുകളില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിമാരടക്കം വിശദീകരണം നല്‍കിയതാണ്. എന്നിട്ടും തീരുമാനമായില്ല. വൈസ് ചാൻസലര്‍ നിയമനമടക്കം സ്തംഭനാവസ്ഥയിലാണ്. പൊതുജനാരോഗ്യ ബില്ലിലും ഒപ്പിട്ടിട്ടില്ല.
ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാല്‍ തെറ്റ് പറയാനാവില്ല, ബില്ലുകള്‍ കാലതാമസം വരുത്തുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതാണ് . "നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയല്ലാതെ സര്‍ക്കാരിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.