തിരുവനന്തപുരം: ശമ്പളവും പെൻഷനുമില്ല. സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കും. റിസര്‍വ് ബാങ്ക് വഴിയാണ് കടമെടുക്കുക. കടമെടുക്കാൻ കേന്ദ്രം അനുവദിച്ച തുക ഏതാണ്ട് ഇതോടെ തീരും. ഇത് കഴിഞ്ഞാല്‍ കടമെടുത്ത് മുമ്പോട്ട് പോക്ക് കേരളത്തിന് അസാധ്യമാകും..jpeg)
സഹകരണ ബാങ്കുകളില്‍ നിന്നും പണം സ്വരൂപിക്കുന്നിനുള്ള നീക്കത്തെക്കുറിച്ചും ആലോചിക്കുന്നു.സാമൂഹിക ക്ഷേമ പെൻ ഷൻ നല്കാൻ സഹകരണ ബാങ്കുകളോട് ആവശ്യപ്പെടും.പങ്കാളിത്ത പെൻഷൻ പദ്ധതിയില്‍ തുടരാമെന്ന ഉറപ്പിന്മേല്‍ 1,755 കോടി രൂപ സര്‍ക്കാരിന് ഈ വര്‍ഷം കിട്ടുന്നുണ്ട്. ഇതിന്റെ ഒരു പങ്ക് കടമെടുക്കാൻ ബാക്കിയുള്ളത് വരും മാസങ്ങളില്‍ എടുക്കും. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും 2,000 കോടി സമാഹരിക്കാൻ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ബാങ്കുകളില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റും വായ്പയും എടുത്താകും ക്ഷേമനിധി ബോര്‍ഡുകള്‍ സര്‍ക്കാരിനു പണം കൈമാറുക. ഈ തുക വൈകാതെ തിരിച്ചു കൊടുക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വായ്പയും ഒഡിയും നല്‍കാൻ മടിച്ചുനിന്ന ചില ബാങ്കുകള്‍ ഇപ്പോള്‍ സര്‍ക്കാരിനോടു സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.പെൻഷൻ നല്കാൻ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയ്ക്ക് സര്‍ക്കാര്‍ നല്കിയ പലിശ കുറവായതിനാല്‍ ബാങ്കുകള്‍ക്ക് നഷ്ടം ഉണ്ടായി.
പുതുക്കിയ പലിശ നിരക്ക് അനുസരിച്ച് സഹകരണ ബാങ്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.75 ശതമാനം വരെ സ്ഥിര നിഷേപത്തിന് പലിശ നല്കുന്നുണ്ട്. സര്‍ക്കാര്‍ നല്കുന്ന കുറഞ്ഞ പലിശയ്ക്ക് പണം നല്കാൻ സഹകരണ ബാങ്കുകള്‍ വിസമ്മതിക്കുമെങ്കിലും സിപിഎം ഭരിക്കുന്ന ബാങ്കുകളില്‍ നിന്ന് പണം നല്കാൻ നിര്‍ദ്ദേശം നല്കാൻ ആലോചിക്കുന്നു. ഇതിലൂടെ പെൻഷൻ നല്കുന്ന പ്രതിസന്ധി പരിഹരിക്കാൻ കഴിയും.
ഈ വര്‍ഷം ഡിസംബര്‍ വരെ 15,390 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ 13,500 കോടി രൂപ ഇതിനകം എടുത്ത് കഴിഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം 6,500 കോടി രൂപയാണ് കടമെടുത്തത്. പുതുതായി 1,000 കോടി രൂപ കൂടി കടമെടുക്കാനാണ് തീരുമാനം. ഇതോടെ കടമെടുപ്പ് പരിധിയും ഏതാണ്ട് കഴിയും.
അതിന് ശേഷം എന്തു ചെയ്യുമെന്ന ആശങ്ക സംസ്ഥാന സര്‍ക്കാരിനുണ്ട്. കടമെടുപ്പ് പരിധി കൂട്ടാൻ വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് ആലോചന.അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി തുടരുന്നതിനിടെ, ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് പണം സമാഹരിച്ച് നിത്യച്ചെലവ് നടത്താനാണ് സംസ്ഥാന സര്‍ക്കാരിൻ്റെ നീക്കം.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.