മലയാളക്കരയില്‍ വലിയൊരു തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു.
ഒടുവില്‍ ജൂലൈയില്‍ 'വര്‍ഷങ്ങള്‍ക്ക് ശേഷം' ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നെ ഈ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളായി സോഷ്യല്‍ മീഡിയയില്‍. അഭിനേതാക്കളെയും സംവിധായകനെയും അവതരിപ്പിച്ചതല്ലാതെ എന്നാകും ഷൂട്ടിംഗ് തുടങ്ങുക എന്നൊന്നും അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിന്റെ ഷൂട്ടിംഗ് ഓക്ടോബര്‍ 26ന് തുടങ്ങുമെന്നാണ് വിവരം. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ധ്യാൻ ശ്രീനിവാസൻ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എറണാകുളത്ത് വച്ചാകും ചിത്രീകരണത്തിന് തുടക്കമാവുക എന്നും ധ്യാൻ പറഞ്ഞിരുന്നു. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.
ചിത്രത്തിന്റെ ഏകദേശ ഐഡിയ മാത്രമെ എനിക്കുള്ളൂ. കഥ എനിക്ക് ആറ് ഏഴ് മാസം മുന്നെ അറിയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു റീ യൂണിയൻ ആണ് ആ സിനിമ. വളരെ പേഴ്സണലും ആണ്. സക്സസിനെ കുറിച്ചല്ലാതെ വേറൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ലെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേര്‍ത്തു.
പ്രണവിനും ധ്യാനിനും ഒപ്പം അജു വര്‍ഗീസ്, കല്യാണി പ്രിയദര്ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്ജുൻ ലാല്‍, നിഖില്‍ നായര്‍, നിവിൻ പോളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന താരങ്ങള്‍.
മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിര്‍മിക്കുന്നത്. ഹൃദയത്തിന്റെ നിര്‍മാതാവും ഇദ്ദേഹം ആയിരുന്നു. വിനീത് ശ്രീനിവാസനും ഒരു വേഷത്തില്‍ എത്തുന്ന ചിത്രം അദ്ദേഹത്തിന്റെ ആറാമത്തെ സംവിധാന ചിത്രം കൂടിയാണ്. മേരിലാന്റ് സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററില്‍ എത്തിക്കുന്നത്. 2024 വിഷുവിനോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.