പഞ്ചസാരകൊണ്ട് തുലാഭാരം നടത്തി ചാണ്ടി ഉമ്മൻ 'അനുഗമിച്ച് സിപിഎം, ബിജെപി നേതാക്കൾ -ഇരുവർക്കുമെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

തിരുവനന്തപുരം: 50 കിലോ വീതമുള്ള 2 ചാക്ക് പഞ്ചസാര കൊണ്ട് തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ തുലാഭാരം നടത്തി ചാണ്ടി ഉമ്മന്‍.

ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ചാണ്ടി ഉമ്മന്‍ ദീപാരാധന തൊഴുതു. പുഷ്പാഞ്ജലിയും നടത്തി. ഇതിനുശേഷമാണ് 90 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയത്.

പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് ചാണ്ടി ശിവപാര്‍വതി ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രം മഠാധിപതി മഹേശ്വരാനന്ദ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലോകത്ത് ഏറ്റവും പൊക്കംകൂടിയ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ചെങ്കലിലേത്.

അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി നേതാവ് ആശാ നാഥും സിപിഐഎം ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേമും ക്ഷേത്ര ദർശനത്തിൽ ചാണ്ടി ഉമ്മനെ അനുഗമിച്ചതിൽ ബിജെപിക്കും സിപിഎമ്മിനുമുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു.

ഇരുവരോടും വിശദീകരണം ആവശ്യപ്പെടുമെന്നും പാർട്ടി തലത്തിൽ നടപടി ഉണ്ടാകുമെന്നും ഇരു പാർട്ടി നേതൃത്വങ്ങളിലെയും നേതാക്കളെ ഉദ്ധരിച്ച് അനൗദ്യോഗിക വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട് 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !