കൊച്ചി: എറണാകുളം പെരുമ്പാവൂര്‍ രായമംഗലത്ത് വീട്ടില്‍കയറി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി.
പ്രതി എല്‍ദോസിനെ ഇയാളുടെ ഇരിങ്ങോലിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മാതാപിതാക്കള്‍ക്ക് വെട്ടേറ്റത്. ഇവിടെനിന്ന് രക്ഷപെട്ട പ്രതിയെ തേടി പോലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരമായി പിന്തുടര്ന്ന് ശല്യം ചെയ്തിരുന്നെന്ന് പോലീസ് അറിയിച്ചു. ഇത് മൂലം, അടുത്തയിടെ മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് പെണ്‍കുട്ടിക്ക് മാറ്റേണ്ടിവന്നിരുന്നെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.