തളിപ്പറമ്പ്: കാനഡയിൽ ബോട്ടിൽ നിന്നു വീണു മലയാളി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു.
കണ്ണൂർ തളിപ്പറമ്പ് പുഷ്പഗിരി സ്വദേശിയും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ജോർജ് വടകരയുടെ മകൻ അതുൽ ജോർജാണ് (30) മരിച്ചത്.
കാനഡയിലെ കിച്ചനർ എന്ന സ്ഥലത്ത് അതുലും കുടുംബവും കഴിഞ്ഞദിവസം നടത്തിയ ബോട്ട് സവാരിക്കിടയിൽ അതുൽ വെള്ളത്തിൽ വീഴുകയായിരുന്നെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.
കോടഞ്ചേരി കുമ്മായത്തൊട്ടിയിൽ കുടുംബാംഗമായ ഭാര്യ ഡോ.ജീവ അതുലിനൊപ്പം കാനഡയിൽ ജോലി ചെയ്യുകയായിരുന്നു. ജീവയും ജീവയുടെ പിതാവും മാതാവും ബോട്ട് സവാരിയിൽ ഒപ്പമുണ്ടായിരുന്നു.
അതുലിന്റെ മാതാവ്: ശോഭ കുടിയാന്മല മഞ്ചപ്പിള്ളിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: അലിൻ മരിയ (ലെനോവ), അഖിൽ (യുകെ). മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.