നിപ നിയന്ത്രണവിധേയം; കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവുകള്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളില്‍ ഭാഗിക ഇളവുമായി സര്‍ക്കാര്‍.

കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് നല്‍കിയത്. ആദ്യം കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച ഒൻപത് പഞ്ചായത്തുകളിലെ 58 വാര്‍ഡുകള്‍ക്കാണ് ഇളവുകള്‍ ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

ഈ മേഖലകളിലെ കടകള്‍ രാത്രി എട്ട് വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് രണ്ട് വരെ പ്രവര്‍ത്തിക്കാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

നിപ ജാഗ്രതയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങളില്‍ ഇളവില്ല. കണ്ടെയ്ൻമെന്‍റ് സോണുകളില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ തുടരണം.

നിയന്ത്രണമുള്ള മേഖലകളിലെ പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവ അടഞ്ഞുകിടക്കുന്നത് തുടരും. ഈ മേഖലകളില്‍ കള്ള് ചെത്തുന്നതിനും വില്‍ക്കുന്നതിനും അനുമതിയില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !