യുകെ: ബ്രിട്ടനിലേക്ക് സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വെല്ലുവിളി. സന്ദർശകർക്കുള്ള വിസ ഫീസാണ് ഇത്തവണ കുത്തനെ ഉയർത്തിയിരിക്കുന്നത്. ഇതോടെ, മിക്ക ആളുകളുടെയും യുകെ എന്ന സ്വപ്നത്തിന് ചെലവേറും.
വിസ ഫീസും, ആരോഗ്യ സർചാർജും വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലൈയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പുതുക്കിയ നിരക്കുകൾ ഒക്ടോബർ 4 മുതലാണ് പ്രാബല്യത്തിലാകുക.
ആറ് മാസത്തിൽ താഴെയുള്ള സന്ദർശന വിസയ്ക്ക് 15 പൗണ്ടും, വിദ്യാർത്ഥി വിസയ്ക്ക് 127 പൗണ്ടുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, സന്ദർശക വിസയുടെ അപേക്ഷ ഫീസ് 115 പൗണ്ടായും, വിദ്യാർത്ഥി വിസയുടെ അപേക്ഷ ഫീസ് 490 പൗണ്ടായും ഉയരുന്നതാണ്.
ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് പുതിയ നയം തിരിച്ചടിയായി മാറിയിരിക്കുകയാണ്. മിക്ക വിസ വിഭാഗങ്ങളിലും ഫീസ് വർദ്ധന ബാധകമാണ്. ഹെൽത്ത് ആന്റ് കെയർ വിസകൾ, ബ്രിട്ടീഷ് പൗരനായി രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷകൾ, ആറ് മാസം മുതൽ 10 വർഷം വരെ കാലയളവുള്ള വിസകൾക്കുള്ള ഫീസ്, എൻട്രി ക്ലിയറൻസിനുള്ള ഫീസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നതാണ്.
SEE MORE:






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.