സാമൂഹ്യപ്രവര്‍ത്തകൻ ഗിരീഷ് ബാബുവിന്‍റെ മരണം; വീണക്കെതിരായ മാസപ്പടി വിവാദത്തില്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി,

എറണാകുളം: വീണക്കെതിരായ മാസപ്പടി ഉള്‍പ്പെടെയുള്ള അഴിമതി കേസുകളിലെ റിവിഷൻ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.

ഹര്‍ജിക്കാരൻ കളമശേരി സ്വദേശി ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിലാണ് സിംഗിള്‍ ബെ‌ഞ്ചിന്റെ നടപടി. ഗിരീഷ് ബാബുവിന്റെ മരണം അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.

മാസപ്പടി കേസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെ തുടര്‍ന്ന് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് മരണം. മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറം ലോകത്ത് കൊണ്ടുവരുന്നതിലും അന്വേഷണത്തിലേക്ക് എത്തിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചയാളാണ് സാമൂഹ്യ പ്രവര്‍ത്തകനായ ഗിരീഷ് ബാബു. 

മാസപ്പടി അഴിമതി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. തന്റെ വാദം കേള്‍ക്കാതെയാണ് വിജിലൻസ് കോടതി ആവശ്യം തള്ളിയതെന്നും കേസ് വീണ്ടും കോടതി പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. തന്റെ വാദം കൂടി കേട്ട് വിജിലൻസ് കോടതി തീരുമാനമെടുക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !