ഗാന്ധി സിനിമ മലയാളത്തില്‍ ഇറങ്ങിയാല്‍ ജയസൂര്യ തന്നെ നായകനാകണം, പെര്‍ഫെക്റ്റ് കാസ്റ്റിംഗ്: ചിത്രം പങ്കുവെച്ച് യുവാവിന്റെ പോസ്റ്റ്, ട്രോളുകളുടെ പെരുമഴ,
സിനിഫൈല്‍ എന്ന ഫേസ്ബുക് ഗ്രൂപ്പിലാണ് ശ്യാം പ്രസാദ് എന്നയാള്‍ പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തിന് വലിയ രീതിയിലുള്ള ട്രോളുകളാണ് ഇപ്പോള്‍ നേരിടേണ്ടി വരുന്നത്. ചിത്രം കണ്ട് പലരും ഗോഡ്സെ എന്ന് തെറ്റിദ്ധരിച്ചെന്നും, അപ്പോത്തിക്കിരിയിലെ ജയസൂര്യയുടെ ഫോട്ടം എടുത്ത് എടിറ്റി ഗാന്ധിജി ആക്കിയാല്‍ കണ്ട് പിടിക്കില്ല എന്ന് കരുതിയോ എന്നുമൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് വരുന്നത്.
അതേസമയം, ഗാന്ധിയുടെ വേഷം ചെയ്യാൻ ഫഹദ് നന്നായിരിക്കുമെന്ന് പലരും ഇതേ പോസ്റ്റില്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. ഫഹദിന്റെ രൂപം ഗാന്ധിയുടേതിന് സമാനമാണെന്നും, അഭിനയവും നല്ലതാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.