ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങള്‍ കൈതച്ചക്കയ്ക്കുണ്ട്.
ശരീരഭാരം കുറയ്ക്കുന്ന പൈനാപ്പിളിന് പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവുണ്ട്. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞു. കുടവയര്‍ കുറയ്ക്കാനും പൈനാപ്പിള്‍ മികച്ചതു തന്നെ.
ദഹനത്തിനു സഹായകം
ബ്രോമലെയ്ൻ അടങ്ങിയ പൈനാപ്പിള്‍ ദഹനപ്രശ്നങ്ങള്‍ അകറ്റും.
കാൻസര്‍ സാധ്യത കുറയ്ക്കുന്നു. ബ്രോമലൈറ്റിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മലാശയ അര്‍ബുദം തടയാനും ഇത് സഹായിക്കുന്നു. സ്തനാര്‍ബുദ കോശങ്ങളുടെ വ്യാപനം തടയാനും ബ്രോമലെയ്ന് കഴിവുണ്ട്.
ഇൻഫ്ലമേഷൻ തടയുന്നു- ഇൻഫ്ലമേഷൻ തടയാൻ പൈനാപ്പിളിലടങ്ങിയ ബ്രോമലെയ്ൻ സഹായിക്കുന്നു. പൈനാപ്പിള്‍ സത്ത് അലര്‍ജിക്ക് എയര്‍വേ ഡിസീസ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാൻ ഫലപ്രദമാണ്.
സന്ധിവാതത്തിന്- ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ചികിത്സയ്ക്കു സഹായകം. അനാള്‍ജെസിക് ഗുണങ്ങള്‍ ഉള്ള ബ്രോമെലെയ്ൻ, വീക്കവും വേദനയും കുറയ്ക്കുന്നു.
എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ വളര്‍ച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ ജീവകം സി യും ഉണ്ട്. പൈനാപ്പിള്‍ കുട്ടികളില്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുകയും മുതിര്‍ന്നവരില്‍ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ ബ്രോമെലെയ്ൻ സഹായിക്കുന്നു.
രോഗപ്രതിരോധ ശക്തിയേകുന്നു- രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും മുറിവ് വേഗം ഉണങ്ങാനും സഹായിക്കുന്നു. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്ന കുട്ടികള്‍ക്ക് മൈക്രോബിയല്‍ ഇൻഫെക്‌ഷനുകള്‍ വരാനുള്ള സാധ്യത കുറവാണ്. ശ്വേതരക്താണുക്കളുടെ അളവ് നാലിരട്ടി കൂട്ടാനും പൈനാപ്പിളിനു കഴിയും. ബ്രോമലെയ്ൻ സപ്ലിമെന്റ്, കുട്ടികളിലുണ്ടാകുന്ന സൈനസൈറ്റിസ് വേഗം സുഖമാകാൻ സഹായിക്കും. ആസ്മ ഉള്‍പ്പെടെയുള്ള അലര്‍ജി രോഗങ്ങള്‍ തടയാനും ഇതിനു കഴിയും.
വേഗം സുഖമാകാൻ
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ള പൈനാപ്പിളിലെ ബ്രോമലെയ്ൻ സര്‍ജറിക്കു ശേഷം വേഗം സുഖമാകാൻ സഹായിക്കുന്നു. ഡെന്റല്‍ സര്‍ജറി കഴിഞ്ഞ രോഗികളിലെ വേദന കുറയ്ക്കാനും ഈ എൻസൈം സഹായിക്കും. ക്ഷീണം അകറ്റാനും പേശികള്‍ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാനും ഇത് സഹായിക്കും.
ചര്‍മത്തിന്റെ ആരോഗ്യം
പൈനാപ്പിളില്‍ അടങ്ങിയ വൈറ്റമിൻ സി ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.