കോഴിക്കോട്: പ്രസ്താവന വളച്ചൊടിച്ച ദേശീയ മാധ്യമം 'ടൈംസ് ഓഫ് ഇന്ത്യ'യ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.
പൂര്‍ണമായും ഭാവനാത്മകമായൊരു പ്രസ്താവനയുണ്ടാക്കി എന്റെ പേരില്‍ ചാര്‍ത്തിയ തരംതാണൊരു പരിപാടിയാണ് 'ടൈംസ് ഓഫ് ഇന്ത്യ' ചെയ്തിരിക്കുന്നതെന്ന് തരൂര്‍ 'എക്സി'ല്‍ വിമര്‍ശിച്ചു. ഉദ്ധരണിക്കുള്ളിലാണ് അതു ചേര്‍ത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ 45ലേറെ മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു. ഒരാള്‍പോലും അത്തരമൊരു പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തണമോ എന്ന ചോദ്യത്തോട് 'ഇൻഡ്യ'യുടെ ഔദ്യോഗിക പ്രസ്താവന ചൂണ്ടിക്കാട്ടുകയാണ് ഞാൻ ചെയ്തത്. ഒരു വ്യക്തിയെയും സൂചിപ്പിച്ചിട്ടില്ലെന്നും പ്രശ്നങ്ങങ്ങളിലാണ് സഖ്യത്തിന്റെ ശ്രദ്ധയെന്നും വ്യക്തമാക്കി. 'ടൈംസ് ഓഫ് ഇന്ത്യ' തെറ്റായി അവകാശപ്പെട്ട പോലെ 'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകരുത്' എന്ന് ഞാൻ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യസന്ധതയില്ലാത്ത ഈ റിപ്പോര്‍ട്ടിങ്ങിന് തെറ്റുതിരുത്തി മാപ്പുപറയണമെന്ന് 'ടൈംസ് ഓഫ് ഇന്ത്യ'യോട് ഞാൻ ആവശ്യപ്പെടുന്നു.''
വാര്‍ത്താസമ്മേളനം പൂര്‍ണമായി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അത്തരമൊരു പരാമര്‍ശം അതിനകത്തുനിന്ന് കണ്ടെത്താൻ 'ടൈംസ് ഓഫ് ഇന്ത്യ'യെ വെല്ലുവിളിക്കുന്നു. തരംതാണ വിവാദം ഉണ്ടാക്കിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇത്തരം പക്ഷപാതപരമായ റിപ്പോര്‍ട്ടിങ് നടത്തുന്നത് അവസാനിപ്പിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. അതേസമയം, തരൂരിന്രെ വിമര്‍ശനത്തോട് മാധ്യമം ഇതുവരെ പ്രതികരിച്ചിട്ടില്ല. വാര്‍ത്ത ഓണ്‍ലൈനില്‍നിന്നു പിന്‍വലിക്കുകയും ചെയ്തിട്ടില്ല.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശേഷം തിരുവനന്തപുരത്ത് എത്തിയ തരൂരിനു വൻവരവേല്പ്പാണു ലഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ അദ്ദേഹത്തെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിരുന്നു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി പൊന്നാട അണിയിച്ചു സ്വീകരിച്ചു. എം.കെ രാഘവൻ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയൻ, ജി. സുബോധൻ, ചെന്നഴന്തി അനില്‍, മര്യാപുരം ശ്രീകുമാര്‍, ജി.എസ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലും സ്വീകരണം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.