രാമപുരം :രാമപുരം സർവീസ് സഹകരണബാങ്കിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാവിലെ മുതൽ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ കള്ള വോട്ട് രേഖപ്പെടുത്തുകയും യുഡിഎഫ് പ്രവർത്തകർ ഇത് തടയൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം സൃഷ്ടിച്ചിരിക്കുകയാണന്നു. യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ബാങ്ക് ഐഡൻറി കാർഡിനൊപ്പം വോട്ട് രേഖപ്പെടുത്താൻ മറ്റൊരു തിരിച്ചറിയൽ രേഖ കൂടി വേണം എന്ന് രേഖാമൂലം ഉള്ള ഉത്തരവ് ഇറക്കിയിട്ടും മതിയായ പരിശോധന നടത്താൻ റിട്ടേണിങ്ങ് ഓഫീസർ തയറാകുന്നില്ലഎന്നും സഖാവ് ജയനെ റിട്ടേണിങ്ങ് ഓഫീസറായി നിയോഗിച്ച് വ്യാപകമായി എൽഡിഎഫിന് കള്ള വോട്ട് രേഖപ്പെടുത്തുകയാണെന്നും സജി പറഞ്ഞു.
സംഘർഷം ഒഴിവാക്കാൻ ശ്രമം നടത്തിയ രാമപുരം സിഐ ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ പോലും ഗുണ്ടകൾ ബൈജു ജോൺ പുതിയിടത്തു ചാലിലിന്റെ നേതൃത്വത്തിൽ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ് അക്രമികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.