പാലാ;മനുഷ്യസമൂഹത്തിന്റെ ആയുർ ദൈർക്യം ഏറിക്കൊണ്ടിരിക്കുന്നതിനനുസരിച്ചു വാർധ്യക്യത്തിന്റെ ആകുലതകളും ആരോഗ്യ പ്രശ്നങ്ങളും ഏറിക്കൊണ്ടിരിക്കുകയാണ്.അവയിൽ ഏറ്റവും പ്രധാനമാണ് അൽസ്ഹൈമേഴ്‌സ് എന്ന മറവിരോഗം.
പ്രായം രോഗ കാരണമല്ലങ്കിലും മുതിർന്നവർക്കാണ് മറവിരോഗം കൂടുതലും ഉള്ളത്.അറുപതുകളിലെ ഇരുപതിലൊരാൾക്കും എഴുപതുകളിലെ പത്തിലൊൾക്കും എൺപതു പിന്നിട്ടവരിൽ അഞ്ചിൽ ഒരാൾക്കും 5 % മറവിയുണ്ടെന്നാണ് ആഗോള തലത്തിലെ കണക്ക് .
എന്നാൽ കേരളത്തിലെ എൺപതുകഴിഞ്ഞ നാലിൽ ഒരാൾക്ക് 25 % മറവിരോഗ സാധ്യതയുണ്ട് 2023 ഓഗസ്റ്റിലെ കണക്കനുസരിച്ചു അമേരിക്കയിൽ 67 ലക്ഷം പേർക്കാണ് മറവിരോഗം .അതായത് ആകെ ജനസംഖ്യയിൽ 1.97 ശതമാനവും എൺപതുകഴിഞ്ഞ മൂന്നിൽ ഒരാൾക്കും.33% മറവിരോഗിയാണ്.
ആഗോളതലത്തിലെന്നപോലെ കേരളത്തിലും രോഗത്തിന്റെ വ്യാപനവും രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിൽ പാലാ നഗരസഭ അൽസ്ഹൈമേഴ്‌സ്അവബോധ പരിപാടി ജനങ്ങൾക്കായി നടത്തുകയാണ്.
സെപ്റ്റംബർ 21-ആം തിയതി വ്യാഴാഴ്ച രാവിലെ 10.30 മുതൽ മുനിസിപ്പൽ അങ്കണത്തിൽ ഡിമെൻഷ്യ കെയർ പാലായുടെ ജനറൽ സെക്രട്ടറി പ്രൊഫ.ഡോ .രാജു ഡി.കൃഷ്‌ണപുരം ക്‌ളാസ് എടുക്കുന്നതായും- ഏവരെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും പാലാ നഗര സഭ ചെയർപേഴ്‌സൺ ജോസിൻ അറിയിച്ചു

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.