മലപ്പുറം ജില്ലാ സാക്ഷരതാ സമിതി യോഗം

മലപ്പുറം:വാഴയൂർ ഗ്രാമ പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി സാക്ഷരതാ മിഷന്റെ "ചങ്ങാതി " സാക്ഷരതാ പദ്ധതി നടപ്പിലാക്കാൻ മലപ്പുറം ജില്ലാ മ്പാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അദ്ധ്യക്ഷത വഹിച്ചു.

ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ സാക്ഷരതാ മിഷൻ കൈറ്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന "ഇ. മുറ്റം " ഡിജിറ്റൽ സാക്ഷരതാ പദ്ധതി സെപ്തംബർ മാസം പൂർത്തിയാക്കും.

എല്ലാ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പിലാക്കും. ഇതിനായി തദ്ധേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷരുടെയും , വിദ്യാഭ്യാസ സ്ഥിര സമിതി അദ്ധ്യക്ഷരുടെയും യോഗം ഒക്ടോബർ 5 ന് ചേരും.

ബ്രെയ്ലി സാക്ഷരതാ പദ്ധതിയുടെ പഠിതാക്കളുടെ യോഗം ഒക്ടോബർ 12 ന് നടക്കും.സാക്ഷരതാ മിഷന്റെ     "പൗരധ്വനി " പദ്ധതി പ്രകാരം ആദിവാസികൾക്കായി ബോധവൽക്കരണ ക്യാമ്പ് നടത്തും.

സാക്ഷരതാ മിഷന്റെ പട്ടിക ജാതിക്കാർക്കുള്ള പ്രത്യേക തുടർവിദ്യാഭ്യാസ പദ്ധതി " നവ ചേതന " തിരുവാലി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കും.

തുല്യതാ പഠിതാക്കൾക്കും ഗുണഭോക്കാക്കൾക്കും പരിസ്ഥിതി സാക്ഷരത നല്കുന്നതിന് പഠിതാക്കളുടെ പ്രതിനിധികൾക്ക് പരിസ്ഥിതി സഹവാസ ക്യാമ്പ് നടത്തും.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സാക്ഷരതാ ക്ലാസുകൾ സജീവമാക്കി എല്ലാ പഠിതാക്കളെയും പരീക്ഷക്ക് സജ്ജമാക്കും.

സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം , സ്ഥിര സമിതി അദ്ധ്യക്ഷരായ സറീന ഹസീബ് , വി.എ കരീം, ആലിപ്പറ്റ ജമീല , അംഗങ്ങളായ പി.കെ.സി. അബ്ദു റഹ്മാൻ , സമീറ പുളിക്കൽ , കെ.ടി. അഷ്റഫ്, ആരിഫ നാസിർ , കെ. സലീന ടീച്ചർ, ജെ.എസ്.എസ്. ഡയറക്ടർ വി. ഉമ്മർ കോയ , ഡയറ്റ് സീനിയർ ലക്ചറർ ഡോ. ബാബു വർഗീസ് ,

സെക്രട്ടറി എസ്.ബിജു , മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം , കെ. എം. റഷീദ് , ഷീജ സി.പി (തദ്ധേശ സ്വയം ഭരണ വകുപ്പ് ) ടി.ശരണ്യ (പി.ആർ.ഡി )എൻ.കെ. ഷംന (കുടുംബശ്രീ ) കെ. മൊയ്തീൻ കുട്ടി എന്നിവർ പ്രസംഗിച്ചു അസി. കോ ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !