അയർലൻഡ് വാട്ടര്‍ഫോര്‍ഡിൽ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

അയർലണ്ട് : വാട്ടര്‍ഫോര്‍ഡിൽ അങ്കമാലി സ്വദേശി മരിച്ച നിലയിൽ. പടയാറ്റി ജൂഡ് സെബാസ്റ്റ്യന്‍ ( 34 ) നെയാണ് വീടിനുള്ളിൽ ഇന്നലെ വൈകുന്നേരം മരിച്ചനിലയിൽ കാണപ്പെട്ടത്. ജൂഡിന്റെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് അവധിക്ക് പോയിരുന്നു.

നാട്ടില്‍ എത്തിയ ശേഷം ,ഭാര്യ പല തവണ ജൂഡിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും, ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കളെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു സുഹൃത്തുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് ജൂഡിനെ മരിച്ചനിലയിൽ കാണപ്പെട്ടത്.

തുടര്‍ന്ന് ഗാര്‍ഡ സംഭവ സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു. സിഗ്നാ കെയര്‍ നഴ്സിംഗ് ഹോമിലെ ജീവനക്കാരനായിരുന്നു.

ഭാര്യ ഫ്രാന്‍സീന ഫ്രാന്‍സീസ് (കൊല്ലം ) വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. മക്കള്‍ ആന്റു ജൂഡ് പടയാറ്റി (മൂന്ന് വയസ് ) എലീശ ജൂഡ് പടയാറ്റി (രണ്ട് വയസ് ) മൃതദേഹം പിന്നീട്  നാട്ടിൽ സംസ്കരിക്കും.  



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !