പാവങ്ങളുടെ ജീവിതം കോൺഗ്രസ്സ് നേതാക്കൾക്ക് സാഹസിക ടൂറിസമാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി.

ഭോപ്പാൽ:  കോണ്‍ഗ്രസിന് നിലവില്‍ നേതൃത്വം നല്‍കുന്നത് ചില അര്‍ബന്‍ നക്‌സലുകളാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

പാര്‍ട്ടിയുടെ കാര്യങ്ങള്‍ കരാര്‍ നല്‍കിയിരിക്കുകയാണെന്നും നേതാക്കളല്ല കോണ്‍ഗ്രസിനെ നടത്തിക്കൊണ്ട് പോകുന്നതെന്നും ഭോപ്പാലില്‍ നടന്ന ‘കാര്യകര്‍ത്ത മഹാകുംഭ്’ എന്ന പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസിന്റെ ഇച്ഛാശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ താഴെക്കിടയിലുള്ള നേതാക്കളെല്ലാം വാപൂട്ടി ഒരഭിപ്രായവും പറയാതെ ഇരിക്കുകയാണ്.

മുദ്രാവാക്യം തയ്യാറാക്കുന്നതുമുതല്‍ നയ രൂപീകരണം വരെ പുറത്തുനിന്ന് ആളെക്കൊണ്ടുവന്നാണ് ചെയ്യിക്കുന്നത്. അര്‍ബന്‍ നക്‌സലുകള്‍ക്കാണ് ഇതിനെല്ലാം കരാര്‍ നല്‍കിയിരിക്കുന്നത്. മോദി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ വായില്‍ വെള്ളരിക്കരണ്ടിയുമായി ജനിച്ചവരാണെന്നും പാവങ്ങളുടെ ജീവിതം അവര്‍ക്ക് സാഹസിക ടൂറിസമാണെന്നും മോദി പറഞ്ഞു.

രാജ്യത്തെ ഒരു പൗരനെയും ദാരിദ്ര്യത്തില്‍ കഴിയാന്‍ താന്‍ അനുവദിക്കില്ല. താന്‍ കഷ്ടപ്പാടുകളിലൂടെയാണ് വളര്‍ന്നത്. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പാടുകള്‍ അഭിമുഖീകരിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !