കോതമംഗലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ചു ചീട്ടുകളി: വൻ സംഘം പിടിയില്‍, പിടിച്ചെടുത്തത് അരലക്ഷം രൂപയും വാഹനങ്ങളും,

കൊച്ചി: ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ ചീട്ടുകളി നടത്തിയ വൻ സംഘത്തെ പിടികൂടി. ഒമ്ബതു പേരെയാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോട്ടപ്പടി സ്വദേശികളായ ഷാജഹാൻ, മുഹമ്മദ്, മൊയ്‌ദീൻ എടമങ്ങാട്ട് സിജു, ലിജോ ചിറ്റേത്തുകൂടി ഷമീര്‍, നെല്ലിക്കുഴി സ്വദേശി മണക്കാട്ട് സലി, കോണേത്ത് കാസിം, കുത്തുകുഴി സ്വദേശിയായ പ്ലാക്കാട്ട് ജനീഷ് എന്നിവരാണ് പിടിയിലായത്.

എറണാകുളം കോതമംഗലത്ത് ആണ് സംഭവം. ചീട്ടുകളി സ്ഥലത്ത് നിന്ന് 47570 രൂപ പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, എച്ചിത്തൊണ്ട് ഗ്ലോറിയാഗ് ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് ചീട്ടുകളിസംഘത്തെ പിടികൂടിയത്.

ഒരു കാര്‍, സ്കൂട്ടര്‍, നാല് ബൈക്കുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു. ഇവരില്‍ നിന്നും കണ്ടെടുത്ത പണവും വാഹനവും മറ്റും പൊലീസ് കോടതിയില്‍ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !