തിരുവനന്ദപുരം :കേന്ദ്രസര്‍ക്കാരിനെതിരെ നാവനക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് മടിയാണെന്ന് സിപിഐ. സര്‍ക്കാര്‍ കാര്യക്ഷമല്ല.സാധാരണക്കാരുടെ പണം സഹകരണ ബാങ്കുകള്‍ വഴി കൊള്ളയടിച്ചത് ശരിയല്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
സിപിഐയുടെ കൃഷി, ഭക്ഷ്യ വകുപ്പുകള്‍ക്ക് മതിയായ തുക അനുവദിക്കുന്നില്ല. സര്‍ക്കാരിൻറെ ധൂര്‍ത്തിന് പണം ചെലവാക്കുന്നു .ഇങ്ങനെ പോയാല്‍ ജന സദസ്സ് നടത്തിയത് കൊണ്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തുറന്നടിച്ചു .സര്‍ക്കാരിനെതിരെ ഘടകകക്ഷി തന്നെ ഇത്തരത്തില്‍ പ്രതികരിക്കുന്നത് ഇതാദ്യമാണ്.
കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്താൻ എന്തുകൊണ്ട് സിപിഎം തയ്യാറാവുന്നില്ല. സഹകരണ മേഖലയുടെ തട്ടിപ്പ് തുടര്‍ക്കഥയാണ് .നിക്ഷേപകര്‍ക്ക് ഉടൻതന്നെ പണം നല്‍കണം. മതിയായ തുക അനുവദിക്കാത്തതിനാല്‍ സിപിഐയുടെ വകുപ്പുകള്‍ പ്രവര്‍ത്തിക്കാൻ കഴിയുന്നില്ലെന്നും ഇന്ന് നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ ആരോപണം ഉയര്‍ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.