കണ്ണൂർ :പുതു സംരംഭങ്ങൾക്ക് അടിത്തറയിട്ട് ജില്ലയുടെ വ്യവസായ കുതിപ്പിന് ശക്തി പകരാനുള്ള ശ്രമത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമം (കണ്ണൂർ എൻആർഐ സമ്മിറ്റ്) ഒക്ടോബർ 30'31 തീയതികളിൽ കണ്ണൂരിൽ നടത്താൻ തീരുമാനിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകർക്കും കണ്ണൂരിൽ പുതിയ സംരംഭങ്ങൾ (ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും വേണ്ടിയാണ് ഈ നിക്ഷേപക സംഗമം ഒരുക്കിയിരിക്കുന്നത്.ടൂറിസം, വ്യവസായം, ആരോഗ്യം, കൃഷി, ടെക്‌നോളജി, വിദ്യാഭ്യാസം, റീറ്റെയ്ൽ മേഖല, സേവന മേഖല, ഹോസ്പിറ്റാലിറ്റി, ഹോട്ടലുകൾ, എക്‌സ്പോർട്ട്, മറ്റു വ്യാപാര ശൃംഖലകൾ ഉൾപ്പെടെ കണ്ണൂരിൽ ആരംഭിക്കാവുന്ന ചെറുതും വലുതുമായ സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.
പുതിയ കൂട്ടായ്മകൾക്കും വ്യക്തികൾക്കും ആരംഭിക്കാവുന്ന വിവിധ പദ്ധതികളെക്കുറിച്ചും സർക്കാർ സഹായങ്ങളെ കുറിച്ചും ഉന്നത ഉദ്യോഗസ്ഥരുടെ പാനൽ ഉൾപ്പെടുന്ന വിവിധ സെഷനുകളും ഉണ്ടായിരിക്കും. പ്രവാസി സംരംഭകർക്ക് അവരുടെ സ്വപ്ന പദ്ധതികൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.
ആശയ രൂപീകരണം തൊട്ട്, പദ്ധതി പൂർത്തീകരിച്ച് വിജയത്തിലെത്തുന്നത് വരെയുള്ള ഘട്ടങ്ങളിൽ സർക്കാരും ജില്ലാ ഭരണകൂടവും ജില്ലാ വ്യവസായ കേന്ദ്രവും പ്രവാസി നിക്ഷേപകരോടൊപ്പം നിലകൊള്ളുമെന്ന ഉറപ്പ് നൽകാൻ ഇതുവഴി സാധിക്കും.
NRI സമ്മിറ്റ് ലോഗോ പ്രകാശനം ബഹു. തളിപ്പറമ്പ് മണ്ഡലം mla എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിച്ചു . അബ്ദുൾ ഖാദർ പനക്കാട് ലോഗോ ഏറ്റു വാങ്ങി. ബഹു കളക്ടർ ചന്ദ്ര ശേഖർ ഐ എ എസ്,ചേമ്പർ ഓഫ് കോമേഴ്‌സ് ഭാരവാഹികൾ സാനിധ്യം വഹിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.