മുംബൈ : നവിമുംബൈയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മലയാളി അറസ്റ്റില്‍.തിരുവനന്തപുരം സ്വദേശി മണി തോമസ് ആണ് അറസ്റ്റിലായത്.
രണ്ടാം ഭാര്യയില്‍ മക്കളില്ലാത്തതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രതി പൊലീസിനോട് വിശദീകരിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. നവി മുംബൈയില്‍ നാല്‍പ്പത് വര്‍ഷത്തോളം താമസിച്ച് വരുന്നയാളാണ് മണി തോമസ്.രണ്ടാം ഭാര്യയില്‍ മക്കളില്ലാത്തതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രതി പൊലീസിനോട് വിശദീകരിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. നവി മുംബൈയില്‍ നാല്‍പ്പത് വര്‍ഷത്തോളം താമസിച്ച് വരുന്നയാളാണ് മണി തോമസ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ഭക്ഷണം നല്കി പ്രലോഭിപ്പിച്ചാണ് കുട്ടിയെ കൊണ്ടുപോയത്. പല വാഹനങ്ങള്‍ കയറിയിറങ്ങിയാണ് കുട്ടിയെ കടത്തിയത്.
വൈകിട്ട് ജോലി കഴിഞ്ഞെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏതാണ് 150 തോളം സിസിടിവി പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. ഇയാളുടെ ആദ്യ ഭാര്യ മരിച്ച് പോയിരുന്നു. കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും കുഞ്ഞില്ലാത്ത രണ്ടാം ഭാര്യക്ക് വേണ്ടിയാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് മൊഴി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.