പോത്തന്‍കോട്: തിരുവനന്തപുരം പോത്തന്‍കോട്ട് യുവതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തി. ചന്തവിള നൗഫില്‍ മന്‍സിലില്‍ നൗഫിയ (27) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിലാണ് നൗഫിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നൗഫിയയുടെ സഹോദരന് നൗഫലിന്റ പരാതിയില്‍ നൗഫിയയുടെ ഭര്‍ത്താവായ റഹീസ്ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹ പരിശോധനയ്ക്ക് ശേഷം മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോത്തന്‍കോട് പോലീസ് അറിയിച്ചു.
റഹീസ്ഖാന്‍ നൗഫിയയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് കുടുംബവീടിനോട് ചേര്‍ന്ന ചായ്പില്‍ നൗഫിയയും റഹീസ്ഖാനും താമസമാക്കിയത്. ഇതിന് മുന്‍പ് ഇവര്‍ കിള്ളിയില്‍ വാടകയ്ക്കായിരുന്നു താമസം. നൗഫിയ-റഹീസ് ഖാന് ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.