കോട്ടയം: പുതുപ്പള്ളിയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു. ഞായറാഴ്ച വൈകുന്നേരം പാമ്ബാടിയിലായിരുന്നു കൊട്ടിക്കലാശം.ആവേശം കത്തിക്കയറിയ കൊട്ടിക്കലാശത്തില്‍ കെകെ റോഡ് നിശ്ചലമായി.
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും നേതാക്കളും അണികളും ഒഴുകിയെത്തിയതോടെ പാമ്ബാടി മനുഷ്യക്കടലായി അലയടിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും അണികള്‍ക്കൊപ്പം റോഡ് ഷോയുമായാണ് പാമ്ബാടിയിലേക്ക് എത്തിയത്. ആറു മണിയോടെ 22 ദിവസത്തെ പരസ്യപ്രചാരണം അസവസാനിപ്പിച്ച് മൂന്നു മുന്നണികളും കൈകൊടുത്ത് പിരിഞ്ഞു.ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകള്‍ മാത്രം. വിജയം സുനിശ്ചിതമെന്നാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നീണ്ട 52 വര്‍ഷം പുതുപ്പള്ളിയുടെ എംഎല്‍എയായിരുന്ന ഉമ്മൻ ചാണ്ടിക്ക് പകരക്കാരനെന്ന് എട്ടാം തീയതി ജനം വിധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.