രാമപുരം: സഹോദരങ്ങളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
രാമപുരം വെള്ളിലാപ്പള്ളി തോട്ടുങ്കൽ കുന്നേൽ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ നിന്നും ഏഴാച്ചേരി ചിറകണ്ടം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉണ്ണിച്ചൻ എന്ന് വിളിക്കുന്ന ടോണിമോൻ ജോയ് (24) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ കഴിഞ്ഞ ദിവസം രാത്രി രാമപുരം വെള്ളിലാപ്പള്ളി ഭാഗത്ത് വച്ച് സഹോദരങ്ങളായ യുവാക്കളെ ആക്രമിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ സുഹൃത്തായ മറ്റൊരു യുവാവുമായി ടോണിക്ക് വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സുഹൃത്തുക്കളായ സഹോദരങ്ങളേ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ അഭിലാഷ് കുമാര്‍, എസ്.ഐ സജീര്‍ ,ജോബി ജേക്കബ്, എ.എസ്.ഐ വിനോദ് കുമാർ സി.പി.ഓ ശ്യാം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് രാമപുരം സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.