തലയോലപ്പറമ്പ്:തലയോലപ്പറമ്പിലെ ധനകാര്യ സ്ഥപനത്തിൽ ഡിവൈഎഫ്ഐ-സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പണാപഹരണകേസിൽ ജീവനകാരുടേയും അവരുടെ കുടുംബാഗങ്ങളുടേയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കണമെന്ന് ബിജെപി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികളെ അറസ്റ്റ് ചെയ്യാതെ തലയോലപ്പറമ്പ് പോലീസ് പ്രതികളെ സംരക്ഷിക്കുകയാണ്. 10 കോടിയിലധികം രൂപയുടെ പണമിടപാടുകൾ നടന്നു യെന്ന സ്ഥാപന ഉടമയുടെ ആരോപണം ഏറെ ഗൗരവമുള്ളതാണ്. ആയതുകൊണ്ട് ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ ആദായ നികുതി വകുപ്പിന് കൈമാറാൻ പോലീസ് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.ധനകാര്യ സ്ഥാപനത്തിലെ ജീവനകാരിയുടെ ഭർത്താവും സിപിഎം നേതാവുമായ അനന്ദു ഉണ്ണിയെ ആറുമാസം മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കി യെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. കേസുമായി ബന്ധപ്പെട്ട പ്രതിയുടെ ഭർത്താവായ അനന്ദു ഗ്രാമ പഞ്ചായത്ത് ആംബുലന്സിന്റെ താക്കോൽ പഞ്ചായത്ത് സെക്രട്ടറി യെ ഏൽപികാതെ മുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് കഴിഞ്ഞ 3 ദിവസമായി ആംബുലന്സ് സേവനം ലഭ്യമാകുന്നില്ല. ഇതിനെതിരെ പഞ്ചായത് അധികൃതർ പോലീസിൽ പരാതി നൽകാത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജുകുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി.സി.ബിനേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഓബിസി മോർച്ച ജില്ലാ പ്രസിഡൻറ് റ്റി.വി.മിത്രലാൽ ,മണ്ഡലം ജനറൽസെക്രട്ടറി മാരായ പി ഡി. സരസൻ,ജെ.ആർ.ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മാരായ പി.ഡി.സുനിൽബാബു ,വി.പി.സുരേന്ദ്രൻ, കെ.കെ.രാധാകൃഷ്ണൻ, കെ .എൻ.വാസൻ, സജീവൻ, സുമേഷ് കൊല്ലേരി,ഷിബുകുട്ടൻ ഇറുമ്പയം, സുമേഷ്,സുബിൻ മോഹൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.