അയര്‍ലണ്ടില്‍ ഗോൾവേ സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് 2022 - 2023 വർഷത്തെ Parish Day & Catechism day സെലിബ്രേഷൻ സെപ്റ്റംബർ 17 തീയതി ഞായറാഴ്ച്ച 02.30 pm ന് ആഘോഷകരമായ പാട്ടുകുർബാനയോട് കൂടെ ആരംഭിച്ചു.
Apostolic Visitator ബിഷപ്പ് Stephen Chirappannath വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. Fr.Sunny SJ, Fr. Sony SJ, Fr Jijo ( Galway ), Fr Antony ( Chaplain Knock Shrine ) എന്നിവർ സഹകാർമികരായിരുന്നു. പരിശീലനം പൂർത്തിയാക്കിയ 12 Altar servers ആദ്യമായി ദേവാലയഅൾത്താര ശുശ്രുഷ ആരംഭിച്ചു. ശേഷം Mervue കമ്മ്യൂണിറ്റി ഹാളിൽ പബ്ലിക് മീറ്റിംഗ് പ്രാർത്ഥനാ ഗാനത്തോട് കൂടെ ആരംഭിച്ചു.
Parish Trusty Icy Jose സ്വാഗതപ്രസംഗം നടത്തി. Parish secretery Saju Xavier വാർഷിക റിപ്പോർട്ട് സമർപ്പിച്ചു. Bishop Stephen Chriappannath അധ്യക്ഷ പ്രസംഗം നടത്തി , Galway ബിഷപ്പ് Michael Duignan, Annual meeting തിരി തെളിച്ചു ഉത്ഘാടനം ചെയ്തു, Holy Family Church Mervue Parish priest Tev Fr. Martin Glynn ആശംസകൾ നേർന്നു പ്രസംഗിച്ചു. Chaplain Frjose Bharanikulangara ആശംസ പ്രസംഗം നടത്തി. Catechism കുട്ടികളുടെ 1 -12 ക്ലാസ്സുകളുടെ പഠനമികവിനുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. Catechism HM Charles Davis മീറ്റിംഗിൽ സന്നിഹിതനായിരുന്നു. 12th class catechism Diploma പഠനം പൂർത്തിയാക്കിയ യുവജനങ്ങൾക്ക് certificate നൽകി.
Newly married couples നെ വേദിയിൽ ആദരിച്ചു. 17 വർഷം church music ministry Coordinators ആയിരുന്ന Mr. Johny and Laly ദമ്പതികളെ ആദരിക്കുകയും സേവനങ്ങൾക്ക് നന്ദിപറയുകയും ചെയ്തു. Catechism ടീച്ചർ, Parish council മെമ്പർ, St. Mary's family unit president എന്നീ സേവനങ്ങൾ നൽകിയ Mrs. Glinta & family ക്ക് നന്ദിയും യാത്രയയപ്പും നൽകി. സമ്മാനദാന ചടങ്ങിനു ശേഷം Parish day celebration committee Convener Mr. Anil Jacob ൻറെ നന്ദി പ്രസംഗത്തോടെ പബ്ലിക് മീറ്റിംഗ് അവസാനിച്ചു.
Catechism, SMYM - Youth, Family prayer units എന്നിവരുടെ നേതൃത്വത്തിൽ കൾച്ചർ പ്രോഗ്രാമുകൾ ആഘോഷകരമായി നടത്തപ്പെട്ടു. സമ്മാനനറുക്കെടുപ്പിലലും തുടർന്ന് സ്നേഹവിരുന്നിലും എല്ലാ ഇടവാകാംഗങ്ങളും സന്തോഷത്തോടെ പങ്കുചേർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.