എക്സിറ്ററില്‍ ഷെഫായിരുന്ന ചങ്ങനാശേരി സ്വദേശി ബിജുമോന് മരിച്ച നിലയില്‍ കണ്ടെത്തി.
കറിലീഫ് എന്ന സ്ഥാപനം ഒരുകാലത്ത് ഏവര്‍ക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. ബ്രിട്ടനിലെ എക്സിറ്ററില്‍ അറിയപ്പെടുന്ന സംരഭകനായിരുന്നു ബിജുമോന് വര്‍ഗീസ്. റെസ്റ്റൊറന്റ് തുടങ്ങി ഷെഫായി ജോലി ചെയ്തിരുന്ന ചങ്ങനാശേരി സ്വദേശി ബിജുമോന് വര്‍ഗീസിന്റെ വിയോഗ വാര്‍ത്ത ഞെട്ടലാവുകയാണ് പ്രിയപ്പെട്ടവര്‍ക്ക്. ബിജുമോന് കാര്യമായ ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഒന്നര പതിറ്റാണ്ടില്‍ അധികമായി ബിജുമോന് യുകെ മലയാളിയാണ്.
ചങ്ങനാശേരി മാമൂട് സ്വദേശിയായ ബിജുമോന് 53 വയസായിരുന്നു. കറി ലീഫ് എന്ന റെസ്റ്റൊറന്റ് ബിസിനസിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും കോവിഡ് പ്രതിസന്ധി ബിസിനസിനെ ബാധിച്ചതോടെ ഏഴു വര്‍ഷത്തിന് ശേഷം സ്ഥാപനം അടക്കേണ്ടിവന്നു. ഇത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. വാടക വര്‍ധനവ് താങ്ങാനാകാതെയാണ് സ്ഥാപനം പൂട്ടേണ്ടിവന്നത്. വലിയ നിലയില്‍ നിക്ഷേപം നടത്തിയ സ്ഥാപനത്തിന്റെ പരാജയം ബിജുമോനെ മാനസികമായി തകര്ത്തിയെന്ന് സുഹൃത്തുക്കളും വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ ഭാര്യയാണ് ബിജുമോന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
മൂന്നു കുട്ടികളാണുള്ളത്. മൂത്ത കുട്ടി എ ലെവല്‍ വിദ്യാര്‍ത്ഥിനിയാണ്, പതിമൂന്നും ആറും വയസ്സുള്ള രണ്ടു ആണ് മക്കള്‍ കൂടിയുണ്ട്. ഭാര്യ സജിനി ബിജു എക്സിറ്റര്‍ ഹോസ്പിറ്റല്‍ ജീവനക്കാരിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.