മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസ് അതീവ ഗൗരവമുള്ളത്: സുപ്രീംകോടതി,

ഡല്‍ഹി: ആസ്‌ട്രേലിയന്‍ പൗരനെ ലഹരിമരുന്നു കേസില്‍നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രം വിചാരണ കോടതിയില്‍നിന്ന് മോഷ്ടിച്ചുവെന്ന മന്ത്രി ആന്റണി രാജുവിനെതിരായ കേസ് അതിഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി.

മാറ്റിയെന്നു പറയുന്ന തൊണ്ടി മുതല്‍ വിചാരണ കോടതിയില്‍ തിരിച്ചേല്‍പിച്ചിരുന്നോ എന്ന് ചൊവ്വാഴ്ച സുപ്രീംകോടതി ആന്റണി രാജുവിനോട് ചോദിച്ചു. 

തിരികെ നല്‍കിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആന്റണി രാജു സമര്‍പ്പിച്ച അപ്പീലിന് മറുപടി നല്‍കാൻ കേരള സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്ന് കേസ് സുപ്രീംകോടതി നവംബര്‍ ഏഴിലേക്ക് മാറ്റി. ലഹരിമരുന്നു കേസില്‍ പിടിയിലായ ആസ്‌ട്രേലിയന്‍ പൗരന്റെ സാധനങ്ങള്‍ വിട്ടുനല്‍കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവില്‍ തൊണ്ടിമുതലായ അടിവസ്ത്രവും ഉള്‍പ്പെട്ടിരുന്നോ എന്നും സുപ്രീംകോടതി ചോദിച്ചു. 

എറണാകുളം സ്വദേശി എം.ആര്‍. അജയൻ സമര്‍പ്പിച്ച ഹർജിക്ക് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ ദീപക് പ്രകാശ് കോടതിയെ അറിയിച്ചു. അജയന്‍ നല്‍കിയ ഹരജിയില്‍ കോടതി ജീവനക്കാരനായ തന്റെ കക്ഷിയെ തൊണ്ടി ക്ലര്‍ക്ക് എന്നാണ് വിശേഷിപ്പിച്ചതെന്നും ഇത് നീക്കണമെന്നും ദീപക് പ്രകാശ് ബോധിപ്പിച്ചു. 

തൊണ്ടിയായ അടിവസ്ത്രം മാറ്റിവെച്ചതിനെ തുടര്‍ന്ന് പ്രതി ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ് ആന്റണി രാജുവിനും കോടതി ജീവനക്കാരനായ ജോസിനുമെതിരായ കേസ്. തുടര്‍നടപടിയെടുക്കാൻ ഹൈകോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയ കേരള ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്റ്റേ തുടരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !