ആഗ്നസ് കൊടുങ്കാറ്റ് കരതൊടുന്നു' അയർലണ്ടിന്റെ തെക്ക് ഭാഗത്തുള്ള എട്ട് കൗണ്ടികളിൽ ജാഗ്രതാ നിർദേശം

ഡബ്ലിൻ :ആഗ്നസ് കൊടുങ്കാറ്റ് കരയിലേക്ക് അടുക്കുന്നതിനാൽ അയർലണ്ടിന്റെ തെക്ക് ഭാഗത്തുള്ള എട്ട് കൗണ്ടികളിൽ ഓറഞ്ച് അലർട്ടുകൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

രാവിലെ 7 മണി മുതൽ, മൺസ്റ്ററിലും ലെയിൻസ്റ്ററിലും യെല്ലോ വിൻഡ് അലേർട്ട് പ്രാബല്യത്തിൽ വന്നു. കാർലോ ഡബ്ലിൻ, കിൽകെന്നി, വെക്‌സ്‌ഫോർഡ്, വിക്ലോ, കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും മുന്നറിയിപ്പും ഉണ്ടായിരുന്നു.

ഈ രണ്ട് മുന്നറിയിപ്പുകളും അർദ്ധരാത്രി വരെ നിലനിൽക്കും.രാവിലെ 9 മുതൽ രണ്ട് ഓറഞ്ച് അലർട്ടുകളും പ്രാബല്യത്തിൽ വന്നു.

കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ശക്തമായ മഴയെ തുടർന്നുള്ള ഓറഞ്ച് അലർട്ട് ഉച്ചകഴിഞ്ഞ് 3 മണി വരെ നിലനിൽക്കും. അതേസമയം കാർലോ, കിൽകെന്നി, വെക്‌സ്‌ഫോർഡ്, വിക്ലോ, കോർക്ക്, കെറി, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ വൈകുന്നേരം 5 മണി വരെ സമാനമായ മുന്നറിയിപ്പ് ഉണ്ടായിരിക്കും.

ബാധിത പ്രദേശങ്ങളിൽ ഇടയ്ക്കിടെ തീവ്രമായ മഴയും ഉണ്ടാകും. യുകെ മെറ്റ് ഓഫീസ് ആറ് കൗണ്ടികൾക്ക് യെല്ലോ വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്. ബുധനാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച രാവിലെ 7 വരെ നീണ്ടുനിൽക്കും.

ബുധനാഴ്ച ഭൂരിഭാഗവും ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും നിലവിലുണ്ടാകും. തെക്കൻ തീരത്ത് രാവിലെ 9 മുതൽ വൈകിട്ട് 7 വരെ ഓറഞ്ച് മുന്നറിയിപ്പ് നൽകും.എല്ലാ ഐറിഷ് തീരങ്ങളിലും ഐറിഷ് കടലിലും യെല്ലോ ഗെയ്ൽ മുന്നറിയിപ്പ് രാവിലെ 7 മുതൽ അർദ്ധരാത്രി വരെ തുടരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !