തിരുവനന്തപുരം: കേരളത്തില്‍ യു ഡി എഫുമായി സഹകരിക്കുന്ന ആര് ജെ ഡി എല്‍ ഡി എഫിലേക്ക്. ഇത് സംബന്ധിച്ച നിര്‍ദേശം ആര് ജെ ഡി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പാര്‍ട്ടി പിളരുമെന്ന് ഉറപ്പായി. ആര് ജെ ഡി സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍ എല്‍ ഡി എഫ് പ്രവേശനത്തെ എതിര്‍ക്കുന്നുണ്ട്. ആര് ജെ ഡി കിസാന്‍ ജനത സംസ്ഥാന പ്രസിഡന്റ് ടോമി ജോസഫ്, അനി കെ മാത്യു, എന്‍ ഒ കുട്ടപ്പന്, യൂസഫലി മടവൂര്‍, മനോജ് ജോസഫ്, ജോണ്‍ സാമുവല്‍, അബ്ദുല്ല എന്നിവര്‍ ജോണ്‍ ജോണിനോട് അനുഭാവം പ്രകടിപ്പിക്കുന്നവരാണ്.
അതേസമയം ആര് ജെ ഡിയില്‍ ലയിച്ചാലും എല്‍ ഡി എഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നാണ് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാര്‍ പറഞ്ഞിരുന്നത്. ഈ നിലപാട് ഇപ്പോള്‍ തേജസ്വി യാദവും അംഗീകരിച്ചിരിക്കുകയാണ്. എല്‍ ജെ ഡിക്ക് ഒരു എം എല്‍ എ കേരളത്തിലുണ്ട്. കൂത്തുപറമ്പ് എം എല്‍ എ കെ പി മോഹനന് ജയിച്ചത് ഇടത് പിന്തുണയോടെയാണ് എന്ന് ശ്രേയാംസ് കുമാര്‍, തേജസ്വിയെ അറിയിച്ചിട്ടുണ്ട്.
അതിനിടെ എല്‍ ജെ ഡിക്ക് പിന്നാലെ ഒരു എം എല്‍ എയും ഒരു മന്ത്രിയുമുള്ള ജെ ഡി എസും ആര് ജെ ഡിയില്‍ ലയിക്കാന്‍ സാധ്യക ഏറെയാണ്. കര്‍ണാടകയില്‍ ജെ ഡി എസ്, ബി ജെ പിയുമായി സഖ്യം പ്രഖ്യാപിച്ചതോടെ അസംതൃപര്തരായ ഒരു വിഭാഗമുണ്ട്. അതിനാല്‍ ജെ ഡി എസിലെ ഈ വിഭാഗം കൂടി വന്നാല്‍ മുന്നണി മാറ്റമല്ലാതെ ആര് ജെ ഡിക്ക് മറ്റ് മാര്‍ഗങ്ങളില്ല. ആര് ജെ ഡി ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോയും സംഘവും ലയനത്തിന് ഒപ്പം നില്‍ക്കാനാണ് സാധ്യത.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ജോണ്‍ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനല്‍ ജനതാദള്‍ ആര് ജെ ഡിയില്‍ ലയിച്ചത്. ഇതിന് പിന്നാലെയാണ് ജോണ്‍ ജോണിനെ ആര് ജെ ഡി കേരള ഘടകം അധ്യക്ഷനായി ലാലു പ്രസാദ് യാദവ് നിയമിച്ചത്. ആര് ജെ ഡി സംസ്ഥാന അധ്യക്ഷയായിരുന്ന അനു ചാക്കോയെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.