കൗമാരപ്രണയം, വിവാഹം: പോക്സോ വകുപ്പില്‍ പുതിയ ഭേദഗതിക്ക് ശുപാര്‍ശമായി നിയമകമ്മീഷൻ,

ദില്ലി: പോക്സോ വകുപ്പില്‍ സെക്ഷൻ നാല് പ്രകാരമുള്ള കുറ്റം ചുമത്തി ശിക്ഷ നല്‍കുന്നതില്‍ ഭേദഗതി നിര്‍ദ്ദേശിച്ച ദേശീയ നിയമ കമ്മീഷൻ.

കൗമാരപ്രണയം, വിവാഹം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ട പോക്സോ കേസുകളില്‍ പലതിലും ആണ്‍കുട്ടി ജയിലിലാവുകയും പെണ്‍കുട്ടി ദുരിതത്തിലാവുന്നതും ഒഴിവാക്കുന്നതിനായി ശിക്ഷ കുറയ്ക്കുന്ന ഭേദഗതിക്കാണ് ദേശീയ നിയമ കമ്മീഷന്‍റെ ശുപാര്‍ശ വന്നിരിക്കുന്നത്. പതിനാറ് വയസിന് മുകളില്‍ പ്രായമുള്ള ഇരയുടെയും പ്രതിയുടെയും കാര്യത്തില്‍ മാത്രമാണ് ഈ ശുപാര്‍ശ. 

കൗമാര പ്രണയത്തിനിടെ 16 നും 18 നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടി ശാരീരിക ബന്ധത്തിന് മൗനാനുവാദം നല്‍കിയെന്ന് കണ്ടെത്തിയാല്‍ ഈ വകുപ്പ് പ്രാകാരം പോക്സോ നിയമത്തിലെ 10 വര്‍ഷമെന്ന ശിക്ഷയേക്കാള്‍ കുറഞ്ഞ ശിക്ഷ ആണ്‍കുട്ടിക്ക് നല്‍കുന്നത് സംബന്ധിച്ച്‌ കോടതികള്‍ക്ക് തീരുമാനമെടുക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് നിയമ കമ്മീഷൻ മുന്നോട്ട് വച്ചത്. 

കൗമാര പ്രണയവും തുടര്‍ന്നുള്ള ശാരീരിക ബന്ധവും ഉള്‍പ്പെടെയുള്ള പല കേസുകളിലും രാജ്യത്തെ കോടതികള്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന നിയമ വിഷയങ്ങളില്‍ പരിഹാരം കാണാനാണ് നിയമ കമ്മീഷന്‍റെ പുതിയ ശുപാര്‍ശ. ഇങ്ങനെയുള്ള കേസുകള്‍ കോടതികള്‍ പരിഗണിക്കുമ്പോള്‍ കേസിന്‍റെ സാഹചര്യവും വസ്തുതകളും പരിഗണിച്ച്‌ കോടതിക്ക് തീരുമാനമെടുക്കാൻ കഴിയുന്ന തരത്തില്‍ പോക്സോ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന ശുപാര്‍ശാണ് കമ്മീഷൻ നല്‍കിയതെന്നാണ് വിവരം. 

കേസുകളില്‍ വിധി പറയുന്നതിന് മുൻപ് കോടതികള്‍ പരിഗണിക്കേണ്ട സാഹചര്യങ്ങളെ കുറിച്ചും നിയമ കമ്മീഷൻ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രായ വ്യത്യാസം മൂന്നര വയസില്‍ കൂടാൻ പാടില്ല, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പെണ്‍കുട്ടിയുടെ മൗനാനുവാദം ഉണ്ടായിരുന്നോ? 

പ്രായപൂര്‍ത്തിയായ ശേഷം വിവാഹം ചെയ്യുന്ന സാഹചര്യം, കുടുംബാംഗങ്ങള്‍ വിവാഹ ബന്ധം അംഗീകരിച്ചിട്ടുണ്ടോ?, ആണ്‍കുട്ടിയുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുക. ചതി, നിയമ വിരുദ്ധ സ്വാധീനം എന്നിവയുണ്ടായിട്ടുണ്ടോ?, പെണ്‍കുട്ടിയെ മനുഷ്യക്കടത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ടോ തുടങ്ങിയ സാഹചര്യങ്ങള്‍ എല്ലാം പരിഗണിച്ച ശേഷം മാത്രമാകണം ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം കോടതികള്‍ കൈക്കൊള്ളാന്‍ പാടുള്ളൂവെന്നും നിയമ കമ്മീഷൻ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു. ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !