മലപ്പുറം: ഡോക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട കോഴ വിവാദത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് പരാതിക്കാരനായ ഹരിദാസ്.
എന്നാല്‍, ഇനിയും കാത്തിരിക്കാൻ ആകില്ലെന്നും പോലീസിനെ സമീപിക്കേണ്ടി വരുമെന്നും ഹരിദാസൻ പറയുന്നതും സംഭാഷണത്തില്‍ ഉണ്ട്. ഹരിദാസിനെ പരിചയമില്ലെന്ന് അഖില്‍ സജീവ് പറഞ്ഞതിന് പിന്നാലെ ഹരിദാസൻ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുകയായിരുന്നു.
അതേസമയം പരാതിക്കാരനായ ഹരിദാസൻ കോഴ കൊടുത്തെന്ന് പറയുന്ന ഏപ്രില്‍ 10 ന് വൈകീട്ട് മന്ത്രിയുടെ സ്റ്റാഫായ അഖില്‍ മാത്യു പത്തനംതിട്ടയില്‍ എന്ന് തെളിയിക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.
അടുത്ത ബന്ധുവിന്റെ കല്യാണ ചടങ്ങില്‍ മന്ത്രിക്കൊപ്പം പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അഖില്‍ മാത്യു തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്ന് കുടുംബവും മന്ത്രിയുടെ ഓഫീസും പറയുമ്പോള്‍ പണം നല്കി എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹരിദാസൻ.
വിവാദത്തില്‍ പരാതി കിട്ടിയിട്ടും പൊലീസിന് കൈമാറാൻ വൈകിപ്പിച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിൻറെ നടപടി സംശയത്തിലാണ്. പരാതിക്കാരനായ ഹരിദാസൻറെ സുഹൃത്ത് ബാസിത് ഓഗസ്റ്റ് 17ന് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി പറഞ്ഞിരുന്നു.
എന്നാല്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നും പൊലീസില്‍ പരാതി നല്‍കുന്നത് ഈ മാസം 23ന് മാത്രമായിരുന്നു. പരാതി കിട്ടിയത് ഇന്നലെയെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ വിശദീകരണം.
അതിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്ത് വന്നു. പരാതി കിട്ടി അന്വേഷണം നടക്കുന്നതിന് മുൻപ് മന്ത്രിക്ക് എങ്ങനെയാണ് തന്റെ സ്റ്റാഫിനെ ന്യായീകരിക്കാൻ കഴിയുകയെന്ന് മുരളീധരന് ചോദിച്ചു. കുറ്റാരോപിതനായ വ്യക്തിയെ മാറ്റി നിര്‍ത്താൻ വൈമനസ്യം കാണിക്കുന്നത് മന്ത്രിക്ക് കൂടി മനസ്സറിവുള്ള കാര്യമായത് കൊണ്ടാണോ എന്നും മുരളീധരൻ ദില്ലിയില്‍ ചോദിച്ചു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.