കാസര്‍കോട്: കേന്ദ്രമന്ത്രി വി മുരളീധരൻ വേദിയിയിരിക്കെ, മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി.കേരളത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ വേണമെന്നാണ് എംപി ആവശ്യപ്പെട്ടത്.
'29 സംസ്ഥാനങ്ങളുള്ള ഇന്ത്യയില്‍, 400 വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കുമ്പോള്‍ 10 ട്രെയിനുകളെങ്കിലും കേരളത്തിന് അനുവദിച്ചു തരാനുള്ള സന്മനസ്സ് കേന്ദ്രസര്‍ക്കാര്‍ കാണിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച് കാലാകാലങ്ങളില്‍ രാജ്യം ഭരിക്കുന്നവര്‍, ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നമ്മളവരെ പിന്തുണയ്ക്കും. എന്നാല്‍ ഇത് ആരുടെയെങ്കിലും കുടുംബസ്വത്താണെന്ന് ആരും അഹങ്കരിക്കരുത്. നമ്മുടെ രാജ്യം ഭരിക്കുന്നവര്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും അംഗീകരിക്കും, അവരെ അനുമോദിക്കും'' - രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താന് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേരളത്തിന് അര്‍ഹമായതെല്ലാം കേന്ദ്രം നല്‍കുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അദ്ദേഹം നാനൂറില്‍ പത്തേ ചോദിച്ചിട്ടുള്ളൂവെന്നും നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്ന് കേരളത്തിന് അര്‍ഹമായതെല്ലാം കിട്ടുമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
വേഗം കൂടിയ ട്രെയിനുകളാണ് കേരളത്തിന് ആവശ്യമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. അത്തരം ട്രെയിനുകള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതിന്റെ തെളിവാണ് വന്ദേഭാരതിന്റെ വിജയമെന്നും ഇതുകൊണ്ടാണ് കേരളം കെറെയില്‍ പോലുള്ള പദ്ധതികള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.