തിരുവല്ല: കടപ്രയിലെ സിനിമ തീയേറ്ററില്‍ സിനിമ കാണുന്നതിനിടെ രണ്ടുസംഘങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് മൂന്നുപേര്‍ക്ക് വെട്ടേറ്റു.സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിപരുമല സ്വദേശികളായ ശ്രീഹരി, ആദിത്യൻ, ജയസൂര്യ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചെങ്ങന്നൂര്‍ പാണ്ടനാട് നോര്‍ത്ത് മുറിയായിക്കരയില്‍ കൂട്ടുമ്മത്തറ വീട്ടില്‍ സുധിയെന്ന് വിളിക്കുന്ന ശ്രുതീഷ് (31), ചെങ്ങന്നൂര്‍ കീഴ്ച്ചേരിമേല്‍ പാറയ്ക്കല്‍വീട്ടില്‍ സുജിത് കൃഷ്ണൻ (37) എന്നിവരാണ് സ്റ്റിലായത്.പ്രതികളിലൊരാളായ നിഷാദ് ഒളിവിലാണ്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സിനിമ കാണുന്നതിനിടെ ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തി. ഇതോടെ തീയേറ്റര്‍ ജീവനക്കാര്‍ചേര്‍ന്ന് ഇവരെ പുറത്താക്കി. തുടര്‍ന്ന് പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയ പരുമല സ്വദേശികളെ ശ്രുതീഷും നിഷാദും ചേര്‍ന്ന് വടിവാള്‍ ഉപയോഗിച്ച് മൂവരെയും വെട്ടുകയായിരുന്നെന്ന് പുളിക്കീഴ് പോലീസ് അറിയിച്ചു.
വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പ്രതികളെ ചെങ്ങന്നൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായ ശ്രുതീഷിന് എതിരെ അഞ്ച് വധശ്രമക്കേസും മൂന്ന് അടിപിടിക്കേസും അടക്കം പത്ത് ക്രിമിനല്‍കേസുകള്‍ നിലവിലുണ്ടെന്ന് എസ്.ഐ. ജെ. ഷെജിം പറഞ്ഞു. എസ്.ഐ. ഷിജു കെ.സാം, എ.എസ്.ഐ. അനില്‍ എസ്.എസ്., സി.പി.ഒ.മാരായ അനൂപ്, സുദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.