ബഹ്‌റൈനിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി 1999 ൽ ബിരുദം പൂർത്തിയാക്കിയ അധ്യാപികയാണ്. ബിരുദം നേടിയ അധ്യാപിക പിന്നീട് യുപി യിലെ ഒരു സർവകലാശാലയിൽ നിന്ന് കറസ്പോണ്ടൻസ് കോഴ്സായാണ് ബിഎഡ് എടുത്തത്. ഇതിന് ഇടനിലക്കാരായി നിന്നിട്ടുള്ള സ്വകാര്യ അക്കാദമി കൃത്യമായ ഫീസ് വാങ്ങി സർട്ടിഫിക്കറ്റ് നൽകി. അന്ന് ഇന്ത്യാ ഗവൺമെന്റ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാണ് ജോലി നേടിയത്.
നീണ്ട 26 വർഷക്കാലം അധ്യാപക ജോലി തുടർന്നു. അവധി കഴിഞ്ഞു പിതാവിനോടും ഭർത്താവിനോടുമൊപ്പം നാട്ടിൽ നിന്ന് മടങ്ങിയ അധ്യാപിക വിമാനത്താവളത്തിൽ പിടിക്കപ്പെട്ടപ്പോൾ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന കാര്യം പോലും അവർക്ക് അറിയില്ലായിരുന്നു. ദീർഘകാലമായി ജോലി ചെയ്തിരുന്ന സ്‌കൂളിലെ ജോലി മതിയാക്കാനുള്ള തീരുമാനവുമായാണ് അവർ ബഹ്റൈനിലേക്ക് വന്നതും. എന്നാൽ അത് ഇത്തരത്തിലുള്ള അവസ്‌ഥയിൽ ആയിത്തീരുമെന്നു കരുതിയിരുന്നില്ല.മുൻപ് ഇന്ത്യ ഗവർമെന്റ് ഡൽഹിയിൽ അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കട്ടുകൾ ആണ് അധ്യാപകരുടെ യോഗ്യത പരിശോധനയ്ക്ക് ഉപയോഗിച്ചത്. ഇപ്പോൾ സർട്ടിഫിക്കറ്റ് ക്വാഡ്രബേ( Quadrabay) ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ മന്ത്രാലയം നിർദേശിക്കുക്കയായിരുന്നു. എന്നാല്‍ അവർ ഇതിന് അംഗീകാരം നല്‍കിയില്ല.
നേരത്തെ അംഗീകരിക്കപ്പെട്ട പല വിദൂര സർവകലാശാല കോഴ്‌സുകൾക്കും അംഗീകാരം ഇല്ല എന്നാണ് മനസിലാകുന്നത്. അതായത് ക്വാഡ്രബേ തള്ളിയാൽ അതിന് മന്ത്രാലയ അംഗീകാരം ഇല്ല. പകരം മന്ത്രാലയം നടത്തുന്ന കോഴ്സ് ചെയ്യണം. അതിന് വലിയ ഫീസ് ഉണ്ട്. അപ്പോൾ അത് വ്യാജ സർട്ടിഫിക്കറ്റ് ആയി കണക്കാക്കപ്പെടും. ഇങ്ങനെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ കയറി എന്ന കാരണത്താൽ അധ്യാപകരെ അറസ്റ്റ് ചെയ്യുന്നു. സ്വയം അറിയാതെ കുറ്റവാളി ആകുന്ന അവസ്‌ഥയാണിത്.
ബഹ്‌റൈനിലെ അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധനയിൽ ബിഎഡ് ബിരുദം വ്യാജം എന്ന് കണ്ടെത്തി അധ്യാപകരുടെ അറസ്റ്റിലേക്ക് നയിക്കപ്പെട്ട സംഭവത്തിൽ ഉദ്യോഗാർഥികൾ നിരപരാധികൾ ആണെന്ന് സഹഅധ്യാപകരും സ്‌കൂൾ അധികൃതരും. സമാന രീതിയിൽ പലരും അറസ്റ്റിലായിട്ടുണ്ട്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും തങ്ങളുടെ മോചനം ഉടൻ സാധ്യമാകും എന്നുമുള്ള പ്രതീക്ഷയിലാണ് ഇവർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.