ലക്നൗ;ഉത്തർ പ്രദേശിലെ സ്വകാര്യ ക്ലിനിക്കിൽ രണ്ട് നവജാത ശിശുക്കൾ മരിച്ചു. രാത്രിയിലും എസി പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ തണുത്ത് വിറച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാംലി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പിറ്റേന്ന് രാവിലെയാണ് കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ കുടുംബത്തിന്റെ പരാതിയില്‍ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ക്ലിനിക്കിന്റെ ഉടമ ഡോ നീതുവിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ കുറ്റകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് കുട്ടികള്‍ ജനിച്ചത്. വിദഗ്ധ ചികിത്സയ്ക്കായാണ് കുട്ടികളെ ക്ലിനിക്കിലേക്ക് കൊണ്ടുപോയത്. ചികിത്സയുടെ ഭാഗമായി ഫോട്ടോതെറാപ്പി യൂണിറ്റില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാത്രിയാണ് ഡോക്ടര്‍ എസി ഓണാക്കിയതെന്നും പിറ്റേന്ന് രാവിലെ കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പ്രതിഷേധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.