കടയ്ക്കല്‍: രാജസ്ഥാനില്‍ സൈനികനായ യുവാവിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചശേഷം പുറത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചുരുക്കപ്പേരായ പി.എഫ്.ഐ. എന്നെഴുതി. ചാണപ്പാറ സ്വദേശിയായ സൈനികന് ഷൈനി (35)നാണ് മര്‍ദ്ദനമേറ്റത്.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ഓണാഘോഷത്തിനുശേഷം കൂട്ടുകാരന്റെ വീട്ടിലേക്ക് പോവുകയായിരുന്ന സൈനികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയശേഷം മര്‍ദ്ദിക്കുകയും ഷര്‍ട്ട് വലിച്ചുകീറി പുറത്ത് പച്ച പെയിന്റുകൊണ്ട് പി.എഫ്.ഐ. എന്നെഴുതുകയുമായിരുന്നു.തുടര്‍ന്ന് ഷൈനിനെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. മുക്കടയില്‍നിന്ന് ചാണപ്പാറയിലേക്കുള്ള വഴിയിലെ റബ്ബര്‍ തോട്ടത്തിന് സമീപമായിരുന്നു സംഭവം.
റോഡരികില്‍ വീണുകിടന്ന ഒരാളെ ബൈക്കില്‍ വീട്ടില്‍ എത്തിക്കാമോയെന്ന് ചോദിച്ചായിരുന്നു ഇവര്‍ ഷൈനിനെ സമീപിച്ചത്. പരിക്കേറ്റ ഷൈന്‍ ആദ്യം കടയ്ക്കല്‍ ഗവ. ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. തിങ്കളാഴ്ച (ഇന്ന്) രാജസ്ഥാനിലെ ജോലിസ്ഥലത്തേക്ക് പോകാനിരിക്കേയാണ് സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.