ഹൈദരബാദ്:വിസിറ്റിംഗ് വിസയില്‍ ഇന്ത്യയില്‍ എത്തിയ ശ്രീലങ്കന്‍ യുവതി ഫേസ്ബുക്ക് കാമുകനെ വിവാഹം ചെയ്തു. വിഗ്നേശ്വരീ ശിവകുമാര എന്ന 25കാരിയാണ് വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തി വിവാഹിതയായത്.
ആന്ധ്രപ്രദേശിലെ വെങ്കടഗിരികോട്ട സ്വദേശിയായ 28കാരനെയാണ് യുവതി വിവാഹം ചെയ്തത്. 2017ലാണ് ഇവര്‍ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളാവുന്നത്. ഓഗസ്റ്റ് 6ന് വിസാ കാലാവധി അവസാനിക്കുന്ന യുവതിക്ക് ചിറ്റൂര്‍ ജില്ലാ പോലീസ് ഇത് വ്യക്തമാക്കി നോട്ടീസ് അയച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ വിവാഹ വിവരം വൈറലായതിന് പിന്നാലെയാണ് പോലീസ് നോട്ടീസ് അയച്ചത്. ജൂലായ് 8ാം തിയതിയാണ് യുവതി ആന്ധ്ര പ്രദേശില്‍ എത്തിയത്. ജൂലായ് 20നായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. യുവാവിന്റെ മാതാപിതാക്കളുടെ അനുവാദത്തോടെയാണ് വിവാഹമെന്നാണ് വിവരം. അതേസമയം, വിസ നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ യുവതിയുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.