3800 ആഡംബര കാറുകളുമായി പുറപ്പെട്ട കപ്പൽ യാത്രക്കിടെ തീപിടിച്ച് നശിക്കുന്നു; നഷ്ട്ടം കോടികളുടേത്

ആംസ്റ്റര്‍ഡാം: ആഡംബര കാറുകളുമായി പുറപ്പെട്ട കപ്പൽ യാത്രക്കിടെ തീപിടിച്ച് നശിക്കുന്നു. നെതർലൻഡ്സ് തീരത്താണ് ബുധനാഴ്ച മുതൽ 3800 കാറുകളുമായി പുറപ്പെട്ട കപ്പലിന് തീപിടിച്ചത്. 


കപ്പലിൽ‌ ആഡംബര കാറുകളായ ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ് കാറുകളുൾപ്പെടെയുണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തിൽ കപ്പലിലെ ജീവനക്കാരിലൊരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കപ്പൽ കത്തിക്കൊണ്ടിരിക്കുകയാണെനന്നും ഉടൻ തീയണയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡച്ച് കോസ്റ്റ് ഗാർഡ് അറിയിച്ചു. 

ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. ജീവനക്കാരെ എയർലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കപ്പലിന് തീപിടിച്ചതിനെ തുടർന്ന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണുണ്ടാകുകയെന്ന് അധികൃതർ പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !