ഹണിമൂണിന് പോകാനും പുത്തന്‍ ഫോണ്‍ വാങ്ങിക്കാനും വേണ്ടി എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റ ദമ്പതികള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ഹണിമൂണിന് പോകാനും പുത്തന്‍ ഫോണ്‍ വാങ്ങിക്കാനും വേണ്ടി എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ ദമ്പതികള്‍ അറസ്റ്റില്‍. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം.

ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. ഒന്നരമാസം മുന്‍പാണ് സംഭവം നടന്നത്. എന്നാല്‍ വിവരം ജൂലൈ 24നാണ് പുറത്തറിയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്.ദമ്പതികളുടെ കൈവശം പുതിയ ഫോണ്‍ ഉണ്ടെന്നു കണ്ടതോടെ സംശയം തോന്നിയ നാട്ടുകാരാണു വിവരം പൊലീസില്‍ അറിയിച്ചത്. 

രണ്ട ലക്ഷം രൂപയ്ക്കായിരുന്നു ഇവര്‍ കുഞ്ഞിനെ വിറ്റത്.തുടര്‍ന്ന് ആ പണവുമായി ഹണിമൂണിനായി ദിഘാ, മന്ദര്‍മണി ബീച്ചുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഒരു മൊബൈല്‍ ഫോണും വാങ്ങി. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു.

”കുഞ്ഞിനെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചതെന്നു ഞാന്‍ അറിഞ്ഞു. പിന്നീട്, കുഞ്ഞിനെ വിറ്റതായി അറിഞ്ഞു. കുഞ്ഞിനെ വിറ്റതിനു ശേഷമാണ് അറിഞ്ഞത്. മകനും ഭാര്യയും ദിഘ, മന്ദര്‍മണി ബീച്ചുകളിലും പോയിരുന്നു. താരാപീഠ് കാളി ക്ഷേത്രവും സന്ദര്‍ശിച്ചു”- ജയദേവിന്റെ പിതാവ് കമായി ചൗധരി പറഞ്ഞു. മകനും മരുമകളും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായും കമായി ചൗധരി ആരോപിച്ചു. ഇതു സംബന്ധിച്ച് പരാതിയും നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !