സിസിലി സെബാസ്റ്റ്യൻ ചെമ്പകശേരിയുടെ സംസ്‌കാര ശുശ്രുഷകൾ കോട്ടയത്തു നടക്കും; ഓഗസ്റ്റ് 2 ബുധനാഴ്ച വൈകുന്നേരം 4.00 മണി മുതല്‍ അന്തിമോപചാരം അര്‍പ്പിക്കാം

ഡബ്ലിൻ: അയര്‍ലണ്ട് മലയാളിയും ഡബ്ലിൻ ബ്ലാക്ക് റോക്കിലെ താമസക്കാരിയുമായ സിസിലി സെബാസ്റ്റ്യൻ ചെമ്പകശേരിൽ നിര്യാതയായി. ഏറെ നാളുകളായി അസുഖബാധിതയായിരുന്ന സിസിലി സെബാസ്റ്റ്യന്‍ 31 ആഗസ്റ്  രാവിലെ 8 .00  മണിയോടെ ഡബ്ലിനിലെ സെന്റ് വിന്‍സെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെച്ചാണ് അന്ത്യയാത്ര പറഞ്ഞത്.

സെന്റ്‌ വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ക്ലിനിക്കൽ നഴ്സ് മാനേജറുമായിരുന്നു. ഡബ്ലിനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്ന സിസിലി സെബാസ്റ്റ്യൻ ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡണ്ടും ആയിരുന്നു. ഡബ്ലിന്‍ മേഖലയില്‍ ഏവര്‍ക്കും സുപരിചിതയായിരുന്ന സിസിലി സെബാസ്റ്റ്യന്റെ ആകസ്മിക നിര്യാണവാര്‍ത്തയറിഞ്ഞതിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം.

ഡബ്ലിൻ ബ്ലാക്ക്‌ റോക്ക് ബൂട്ടേഴ്സ്  ടൗണിലെ കോര തോമസിന്റെ (തമ്പിച്ചായൻ,റിട്ടയേർഡ് ഉദ്യോഗസ്ഥൻ,Tico ltd,) ഭാര്യയാണ്. ഡബ്ലിനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ്.

മക്കള്‍ : ടോണി (മെയ്‌നൂത്ത് ), ടിന
മരുമകള്‍ : ഡോ.അമ്പിളി ടോണി ( സെന്റ് വിന്‍സെന്റ് ഹോസ്പിറ്റല്‍ ) ബെല്‍സ് (പാലാ)
കൊച്ചുമക്കള്‍: ഐറ, ആരോണ്‍, ഐഡന്‍, ആര്യ

ഓഗസ്റ്റ് 2 ബുധനാഴ്ച വൈകുന്നേരം 4.00  മണി മുതല്‍ 9.00  മണി വരെ സിസിലി സെബാസ്റ്റിയന് ഡബ്ലിന്‍ N 11 ല്‍ ബെല്‍ഫീല്‍ഡിലെ UCD യ്ക്ക് എതിര്‍വശത്തുള്ള Rom Masseys & Sons Funeral Home അന്തിമോപചാരം അര്‍പ്പിക്കാവുന്നതാണ്. സംസ്‌കാര ശുശ്രുഷകൾ പിന്നീട്  കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ പള്ളിയില്‍ നടത്തപ്പെടും.

LOCATION ADDRESS :

Rom Masseys & Sons Funeral Home, 
6 Cranford Centre, 
Stillorgan Road, Dublin 4, 
County Dublin 
D04 X446, Ireland.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !