റിയാദ്: സൗദി അറേബ്യ അടിമുടി മാറുകയാണ്. ഡിജിറ്റല്‍ രംഗം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യയുമായി പുതിയ കരാര്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിക്ഷേപവും തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതാണ് പുതിയ കരാര്‍.
സൗദി അറേബ്യ അടുത്ത കാലത്തായി വലിയ പരിഷ്കാരങ്ങളാണ് നടപ്പാക്കി വരുന്നത്. വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പരിഷ്കാരങ്ങള്‍. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതും ടൂറിസം പ്രോല്സാഹിപ്പിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നല്കിയുന്ന നിയോം സിറ്റി സൗദി രാജകുമാരന്റെ സ്വപ്ന പദ്ധതിയാണ്.
നവീന സാങ്കേതി വിദ്യയുടെ കേന്ദ്രമായി മാറാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. കൂടാതെ ജപ്പാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായും സൗദി സഹകരിക്കും. ഡിജിറ്റല്‍ ഇക്കോണമി എന്ന സ്വപ്നത്തിലേക്ക് അടുക്കുകയാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
ഡിജിറ്റല്‍ രംഗം ശക്തിപ്പെടുത്തിയാല്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി ഭരണകൂടം. പുതിയ കരാര്‍ അനുസരിച്ച് സൗദിയിലും ഇന്ത്യയിലും തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കും. നിക്ഷേപവും വന്‍തോതില്‍ പ്രതീക്ഷിക്കുന്നു. ഇ-വാലറ്റ് വഴി ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ ഇടപാട് നടത്താന്‍ പറ്റുന്ന സാഹചര്യവും വൈകാതെ വന്നേക്കും. സംയുക്ത സംരഭങ്ങള്‍ കരാറിന്റെ ഭാഗമായി നിലവില്‍ വരും. ഇന്ത്യക്കാര്‍ക്ക് ഇത്തരം സംരഭങ്ങളില്‍ തൊഴിലില്‍ മുന്‍ഗണന ലഭിക്കും. സൗദിയിലെ വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് ഇലക്ട്രോണിക്-സാങ്കേതിക വിദ്യ മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം കിട്ടും. ഈ വേളയിലെല്ലാം വിദഗ്ധ തൊഴില്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് അവസരമൊരുങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.