ന്യൂസിലൻഡ് എന്ന രാജ്യത്തിൻറെ പേരിൽ 15,000 ഡോളർ മുതൽ 40,000 ഡോളർ വരെയാണ് പല ഏജൻസികളും ജോലി തരാമെന്ന് വാഗ്ദാനം ചെയ്ത് ഇവരിൽ നിന്ന് വാങ്ങിയിരിക്കുന്നത്.
വാർത്ത പുറത്തു വന്നതോടെ അംഗീകൃത തൊഴിലുടമ തൊഴിൽ വിസ പദ്ധതി അവലോകനം ചെയ്യുമെന്ന് ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ലിറ്റിൽ പ്രഖാപിച്ചു. തട്ടിപ്പിൽപെട്ട വ്യക്തികളുടെ ആരോഗ്യവും ക്ഷേമവുമാണ് ഇമിഗ്രേഷൻ ന്യൂസിലൻഡ് ആദ്യം നോക്കുവാൻ പോകുന്നത് എന്നാണ് റിപ്പോർട്ട്.
30-ലധികം തൊഴിലാളികൾ നിലവിൽ മൂന്ന് കിടപ്പുമുറികളുള്ള ഒരു വീട്ടിൽ തിങ്ങിനിറഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരൊറ്റ ടോയ്‌ലറ്റും ഷവറുമാണ് ഇവർക്കുള്ളത്. ഇന്ത്യൻ പൗരന്മാർക്ക് പിന്തുണ നൽകാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ സമ്മതിച്ചിട്ടുണ്ട്.
NewZealand വന്നാൽ ( ഏതു വിധേനയും എത്തിപ്പെട്ടാൽ such as visitor or tourist) പിന്നെ visa conversion എല്ലാം സിമ്പിൾ ആയി നടക്കും എന്നാണ് സാധാരണ എല്ലാവരും വിചാരിക്കുന്നത്, പണ്ട് മിഡിലീസ്റ് രജയങ്ങളിൽ നടന്നിരുന്ന പോലെ. Skilled & Highly-Experienced ആയിട്ടുള്ള ആളുകൾക്ക് പോലും ന്യൂസിലാൻഡ്-ഓസ്‌ട്രേലിയ പോലുള്ള സ്ഥലങ്ങളിൽ അങ്ങനെ ഒരു വിസ കൺവെർഷൻ വളരെ പ്രയാസമാണ്. അപ്പോളാണ് unskilled ആയിട്ടുള്ള ആളുകൾ. നിയമപരമായി ഇതിനു പ്രത്യക്ഷാ തടസമില്ല, പക്ഷെ ഇത് പ്രാക്ടിക്കലി ഒരിക്കലും നടക്കാത്ത സ്വപ്നമാണ്.
ജോലി തേടി ന്യൂസിലൻഡിൽ എത്തിയവർക്ക് ദുരിത ജീവിതം. ഏജൻസികൾക്കു ലക്ഷങ്ങൾ കൊടുത്തു വന്നവർ പച്ചവെള്ളം കുടിച്ചു ജീവിക്കേണ്ട ഗതികേട്. തട്ടിപ്പ് ഏജൻസിക്കാരെ സഹായിക്കുന്ന ന്യൂസിലൻഡിലെ മലയാളി ചേട്ടന്മാരും, വിസ ഒപ്പിച്ചു കൊടുക്കാമെന്നു പറയുന്ന മലയാളി ബിസിനസ്സുകാരും ഈ വീഡിയോ കാണാൻ മറക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.