മുംബൈയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷൻ കേരളത്തിലെ ട്രാൻസ്ജെന്ററുകൾക്കായി ഓണം ട്രാൻസ്ജെന്റേഴ്സിനൊപ്പം എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
തൃശൂരിൽ വച്ചാണ് ഓണാഘോഷ പരിപാടി നടക്കുന്നത്. 2023 ഓഗസ്റ്റ് 22 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ തൃശൂർ ഷൊർണ്ണൂർ റോഡിലുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ വച്ച് ഓണാഘോഷം നടക്കും. സാംസ്കാരിക സമ്മേളനത്തോടെയാണ് തുടക്കം.
സാംസ്കാരിക സമ്മേളനം ചലച്ചിത്ര നടനും മുൻ എം.പിയുമായ ശ്രീ.സുരേഷ് ഗോപി ഉത്ഘാടനം ചെയ്യും. പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാർ , ബി ജെ പി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ് കുമാർ എന്നിവർ സംസാരിക്കും. സമ്മേളനത്തിൽ വച്ച് ഇരുനൂറോളം ട്രാൻസ്ജെന്ററുകൾക്ക് ഓണക്കോടി സമ്മാനിക്കും. തുടർന്ന് ട്രാൻസ്ജെന്ററുകൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
ഓണസദ്യയോടു കൂടി പരിപാടികൾ സമാപിക്കും. ട്രാൻസ്ജെന്ററുകളുടെ തൃശൂരിലെ കൂട്ടായ്മയായ നില കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.