വിമാന സുരക്ഷയുടെ പേരില്‍ എയര്‍ ന്യുസിലാന്‍ഡിന് പുറമെ ഇനി കൊറിയന്‍ എയറും യാത്രക്കാരുടെ ആവറേജ് ഭാരം രേഖപ്പെടുത്തും. വിമാനത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനം. നേരത്തേ എയര്‍ ന്യുസിലന്‍ഡും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
യാത്രയ്ക്ക് മുന്‍പായി യാത്രക്കാര്‍ അവരുടേ ശരീര ഭാരം വെളിപ്പെടുത്തേണ്ടത് നിര്‍ബന്ധമാക്കിയുള്ളതായിരുന്നു ആ ഉത്തരവ്. എന്നാൽ ഭാരം നോക്കുവാനായി സ്‌കെയിലില്‍ കയറുമ്പോള്‍ നിങ്ങളുടെ ഭാരം പരസ്യമായി അത് പ്രദര്‍ശിപ്പിക്കുകയില്ല. തീര്‍ത്തും രഹസ്യമായിട്ടായിരിക്കും ആ വിവരം കമ്പനി രേഖകളില്‍ എത്തുക.
ഇനിമുതല്‍, ദക്ഷിണ കൊറിയ, സിയോളിലെ രണ്ട് വലിയ വിമാനത്താവളങ്ങളില്‍ നിന്നും യാത്ര തിരിക്കുന്നവര്‍, വിമാനത്താവളങ്ങളില്‍ തന്നെ ഭാരം നോക്കി രേഖപ്പെടുത്തേണ്ടതാണ്.
ഇന്ധനം പാഴാക്കുന്നത് കുറയ്ക്കുന്നതിനും വിമാനത്തിന്റെ മൊത്തത്തിലുള്ള ഭാരം കൂടുതൽ കൃത്യമായി കണക്കാക്കാൻ സഹായിക്കുന്നതിനുമായി ഒരു പ്രധാന എയർലൈൻ യാത്രക്കാർക്ക് കയറുന്നതിന് മുമ്പ് അവരെ തൂക്കിനോക്കാൻ സജ്ജീകരിച്ചിരിക്കുന്നു. കൊറിയയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ കൊറിയൻ എയർ, അവരുടെ ബാഗേജ് ഉൾപ്പെടെ യാത്രക്കാരുടെ ഭാരം അളക്കും, .
ഓഗസ്റ്റ് 28 മുതൽ സെപ്തംബർ 6 വരെ ആഭ്യന്തര റൂട്ടുകളിലെ ജിംപോ എയർപോർട്ടിലും സെപ്റ്റംബർ 8 മുതൽ 19 വരെ അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രക്കാർക്കായി ഇഞ്ചിയോൺ എയർപോർട്ടിലും ഓപ്പറേറ്റർ ആളുകളെ തൂക്കിനോക്കും. കൊറിയ ജൂംഗ് ആംഗ് ഡെയ്‌ലി പറയുന്നതനുസരിച്ച്, ഈ നടപടി ഭൂമി, ഇൻഫ്രാസ്ട്രക്ചർ, ഗതാഗത മന്ത്രാലയത്തിന്റെ വ്യോമയാന നിയന്ത്രണങ്ങൾ പാലിക്കുന്നു, ഇത് യാത്രക്കാരുടെ കയറ്റുമതി ഇനങ്ങൾ ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് പാസഞ്ചർ ഭാരത്തിന്റെ വിലയിരുത്തൽ നിർബന്ധമാക്കുന്നു. എയർക്രാഫ്റ്റ് വെയ്റ്റ് ആൻഡ് ബാലൻസ് കൺട്രോൾ മന്ത്രാലയത്തിന്റെ രൂപരേഖയിൽ പറയുന്നത്, ഓരോ അഞ്ച് വർഷത്തിലും ഓരോ യാത്രക്കാരന്റെയും ശരാശരി ഭാരം വിമാനക്കമ്പനികൾ കണക്കാക്കേണ്ടതുണ്ടെന്നും അല്ലെങ്കിൽ സാഹചര്യങ്ങൾ അത് വീണ്ടും ചെയ്യാൻ ആവശ്യപ്പെടുമ്പോഴെല്ലാം കണക്കാക്കണമെന്നും പറയുന്നു.
കൊറിയയുടെ മിനിസ്ട്രി ഓഫ് ലന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം രാജ്യത്തെ വിമാനക്കമ്പനികള്‍ക്കെല്ലാം നല്‍കിക്കഴിഞ്ഞു. എയര്‍ക്രാഫ്റ്റ് വെയ്റ്റ് ആന്‍ഡ് ബാലന്‍സ് മാനേജ്മെന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ഇത് വിമാനങ്ങളുടെ സുരക്ഷക്ക് ഏറെ ആവശ്യമായ ഒന്നാണെന്നും, കൊറിയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രഥമ പരിഗണന നല്‍കുന്നുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
ഏകദേശം അഞ്ച് ദിവസത്തോളം നീണ്ട സര്‍വേക്കൊടുവില്‍ ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഓക്ക്ലാന്‍ഡ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഭാരം നോക്കുന്ന കാര്യം എയര്‍ന്യുസീലാന്‍ഡ് പ്രഖ്യാപിച്ചത്. അതിന് മുന്‍പായി നടത്തിയ സര്‍വേയില്‍ ഒരിടത്തും യാത്രക്കാരുടെ പേരുവിവരങ്ങള്‍ പരാമര്‍ശിച്ചിരുന്നില്ല. മാത്രമല്ല, യാത്രക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം മാത്രമായിരുന്നു അതില്‍ പ്ങ്കെടുത്തിരുന്നത്.
ചില കോണുകളില്‍ നിന്ന് പക്ഷെ ഇതിനെതിരെ വിമര്‍ശനം ഉയരുമ്പോഴും, യാത്രക്കാരുടെ വിവരങ്ങള്‍ തീര്‍ത്തും സ്വകാര്യമായി തന്നെ സൂക്ഷിക്കുമെന്ന് എയര്‍ ലൈനുകൾ ഉറപ്പ് നല്‍കുന്നു. ഇത്തരത്തില്‍ യാത്രക്കാരുടെ ഭാരം ശേഖരിക്കുക വഴി ലഭിക്കുന്ന വിവരങ്ങള്‍, സര്‍വേകള്‍ക്കും മറ്റുമായി ഉപയോഗിക്കുമെങ്കിലും, യാത്രക്കാരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിട്ടില്ല. മാത്രമല്ല, അമിതവണ്ണമുള്ളവര്‍ക്ക് കൂടുതല്‍ ചാര്‍ജ്ജ് നല്‍കേണ്ടതായും വരില്ല എന്ന് കമ്പനികൾ ഉറപ്പ് നല്‍കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.