ഇടുക്കി;തൊടുപുഴയിൽ മദ്യലഹരിയിൽ യുവാവ് പോലീസ് ജീപ്പ് അടിച്ചു തകർത്തു. നഗരത്തിലെ വഴിയാത്രക്കാരെയും നിരത്തിലെ വാഹനങ്ങൾക്ക് നേരെയും ആക്രമണം നടത്തിയ യുവാവിനെ തൊടുപുഴ പോലീസ് പിടികൂടി.
പോലീസ് സ്റ്റേഷനിലും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴും യുവാവ് പരാക്രമം തുടർന്നു. മറയൂർ മൈക്കിൾനഗർ സ്വദേശി അരവിന്ദ് കുമാറാണ് (39) തൊടുപുഴ പോലീസിന്റെ പിടിയിലായത്.
നഗരത്തിൽ ഏറെ തിരക്കേറിയ ഗാന്ധി സ്ക്വയറിന് സമീപം ഇയാൾ ഗതാഗതം തടസപ്പെടുത്തുകയും വഴിയാത്രക്കാരെയും വാഹന ഡ്രൈവർമാരെയും അസഭ്യം വിളിച്ച് അക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴ സ്റ്റേഷനിൽ നിന്നും പോലീസ് സംഘം സ്ഥലത്തെത്തി സാഹസികമായാണ് ഇയാളെ കീഴ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.