' വിവാദങ്ങളെ ഊഞ്ഞാലാട്ടി മന്ത്രി മുഹമ്മദ് റിയാസ് ' ഭാര്യയോടൊപ്പം ഏവർക്കും ഓണാശംസകൾ നേർന്ന് മന്ത്രി '

തിരുവനന്തപുരം;എല്ലാവർക്കും ഓണാശംസകൾ നേർന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസും ഭാര്യ വീണാ റിയാസും.സമൂഹമാധ്യമത്തിൽ പങ്കുവച്ച കുടുംബചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രമാണു മന്ത്രി പങ്കുവച്ചത്.

ഓണത്തിന്റെ പച്ചപ്പിന്റെ പശ്ചാത്തലത്തിൽ, പൂക്കൾ കോർത്ത ഊഞ്ഞാലിലാണു വീണ ഇരിക്കുന്നത്. റിയാസ് തൊട്ടുപിന്നിൽ നിൽക്കുന്നതുമാണു ചിത്രം.റിയാസും വീണയും നീല തീമിലുള്ള പുതുവസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. മുണ്ടും ഷർട്ടുമാണു റിയാസിന്റെ വേഷം. 

നീലയും മഞ്ഞയും ചുവപ്പും നിറങ്ങൾ ചേരുന്ന സാരിയാണു വീണ ധരിച്ചിട്ടുള്ളത്. ഇരുവരും സന്തോഷത്തോടെ ചിരിക്കുന്ന മനോഹര ചിത്രത്തിനൊപ്പം ‘ഓണാശംസകൾ’ എന്നും എഴുതിയിട്ടുണ്ട്. മന്ത്രിമാരും എംഎൽഎമാരും നേതാക്കളും പാർട്ടി പ്രവർത്തകരും സാധാരണക്കാരും ഫോട്ടോയ്ക്കു താഴെ മന്ത്രികുടുംബത്തിന് ആശംസകൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !